തൃശൂർ : പുത്തൂർ സുവോളജിക്കൽ പാർക്ക് ഡിസംബറോടെ പൂർണ്ണമായും പ്രവർത്തനം ആരംഭിക്കും. ഡിസംബർ മാസം തന്നെ തൃശ്ശൂർ മൃഗശാലയിലെ എല്ലാ മൃഗങ്ങളെയും പുത്തൂരിലെ പുതിയ മൃഗശാലയിലേക്ക് കൊണ്ടുവരുന്നതാണ്. ഡിസംബർ അവസാനത്തോടെയും മൃഗശാലമാറ്റം പൂർണമാകുമെന്ന് പുത്തൂർ മൃഗശാല ഡയറക്ടർ ആർ കീർത്തി അറിയിച്ചു.
പുത്തൂരിലെ 350 ഏക്കര്‍ സ്ഥലത്താണ് പുതിയ സുവോളജിക്കൽ പാർക്ക് ഒരുങ്ങുന്നത്. ഭൂവിസ്തൃതി അനുസരിച്ച് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്ക് ആയിരിക്കും ഇത്.
മൃഗങ്ങളുടെയും പക്ഷികളുടെയും സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസൃഷ്ടിക്കുന്ന രീതിയിലാണ് ഈ പാർക്ക് ഒരുക്കിയിട്ടുള്ളത്.
300 കോടി രൂപ ചെലവിലാണ് പുത്തൂർ സുവോളജിക്കല്‍ പാര്‍ക്ക് തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിസൈനർ മൃഗശാല കൂടിയാണ് ഇത്. പ്രശസ്ത ഓസ്‌ട്രേലിയന്‍ മൃഗശാല ഡിസൈനര്‍ ജോന്‍ കോ ആണ് പുത്തൂർ സുവോളജിക്കൽ പാർക്ക് ഡിസൈൻ ചെയ്തത്. അടുത്തവർഷം ആദ്യത്തോടെ തന്നെ പാർക്ക് പൂർണ്ണസജ്ജമാക്കി പൊതുജനങ്ങൾക്കായി തുറന്നു നൽകാമെന്നാണ് അധികൃതർ കരുതുന്നത്.
Discussion about this post