നാണം കെട്ടവർക്ക് ഇനി എന്ത് നാണം…ഓക്‌സ്ഫഡ് യൂണിയനിൽ നടന്ന സംവാദത്തിൽ പാകിസ്താന്റെ കുപ്രചരണങ്ങളെ വസ്തുതകളുടെ വാളേന്തി തകർത്ത് തരിപ്പണമാക്കി ഇന്ത്യൻ വിദ്യാർത്ഥി വീരാംശ് ഭാനുശാലി. ഇന്ത്യയുടെ പാകിസ്താൻ നയങ്ങൾ സുരക്ഷാനയങ്ങളായി പ്രചരിപ്പിക്കുന്ന ഒരു ജനപ്രിയ തന്ത്രമാണ്’ എന്നതായിരുന്നു സംവാദത്തിനായി നിശ്ചയിച്ചിരുന്ന വിഷയം. എന്നാൽ, പാകിസ്താൻ ഉന്നയിച്ച ഈ ആരോപണങ്ങളെ തെളിവുകൾ സഹിതം വീരാംശ് ഭാനുശാലിയുടെ നേതൃത്വത്തിലുള്ള സംഘം തകർക്കുകയായിരുന്നു.
നമ്മൾ അത് കഠിനമായ അനുഭവത്തിലൂടെയാണ് പഠിച്ചത്, നാണമില്ലാത്ത ഒരു രാജ്യത്തെ നിങ്ങൾക്ക് ലജ്ജിപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സംവാദം ജയിക്കാൻ എനിക്ക് വാഗ്സാമർത്ഥ്യം ആവശ്യമില്ല, ഒരു കലണ്ടർ മാത്രം മതിയെന്ന് വീരാംശ് പറഞ്ഞു. 1993-ലെ മുംബൈ സ്ഫോടനങ്ങൾ നടന്നത് തിരഞ്ഞെടുപ്പിന് മൂന്ന് വർഷം മുൻപായിരുന്നുവെന്നും അത് വോട്ട് ലക്ഷ്യം വെച്ചുള്ളതല്ല, മറിച്ച് ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല് തകർക്കാൻ പാക് ചാരസംഘടനയായ ഐഎസ്ഐ നടത്തിയ യുദ്ധമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
6/11 ആക്രമണത്തെക്കുറിച്ചുള്ള തന്റെ സ്വകാര്യ വിവരണത്തോടെയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. “ആ ലക്ഷ്യങ്ങളിലൊന്ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി) ആയിരുന്നു, എന്റെ അമ്മായി മിക്കവാറും എല്ലാ വൈകുന്നേരവും കടന്നുപോയിരുന്ന അതേ സ്റ്റേഷൻ തന്നെയായിരുന്നു. യാദൃശ്ചികമായോ ദൈവ ഭാഗ്യം കൊണ്ടോ ആ രാത്രി അവർ മറ്റൊരു ട്രെയിനിൽ വീട്ടിലേക്ക് പോയി, അങ്ങനെ വിധിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു…” “അന്ന് ഞാൻ ഒരു സ്കൂൾ വിദ്യാർത്ഥിയായിരുന്നു, എന്റെ നഗരം കത്തുമ്പോൾ ടെലിവിഷനിൽ എല്ലാം ഭയത്തോടെ നോക്കിക്കാണുകയായിരുന്നു. ഫോണിൽ അമ്മയുടെ ശബ്ദത്തിലെ ഭയവും, എന്റെ അച്ഛനേറ്റ പരിക്കുകളുടെ വേദനയും എനിക്ക് ഓർമ്മയുണ്ട്. മൂന്ന് രാത്രികൾ മുംബൈ ഉറങ്ങിയില്ല, ഞാനും ഉറങ്ങിയില്ല,”വീരാംശ് പറഞ്ഞു. വിഷാദമൂകമാക്കാൻ വേണ്ടിയല്ല, ചർച്ചയെ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കാനാണ് തന്റെ അനുഭവം പങ്കുവെക്കുന്നതെന്ന് വീരാംശ് പറഞ്ഞു. 1993-ലെ സീരിയൽ സ്ഫോടനങ്ങളിൽ 250-ൽ അധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഈ ദുരന്തങ്ങളുടെ നിഴലിലാണ് താൻ വളർന്നത്. അതിനാൽ ഇന്ത്യയുടെ പാകിസ്താനോടുള്ള കർക്കശമായ നിലപാട് വെറും ജനപ്രിയതയാണെന്ന് ആരെങ്കിലും അവകാശപ്പെടുമ്പോൾ എന്തുകൊണ്ട് അത് തന്നെ ദേഷ്യം പിടിപ്പിക്കുന്നുവെന്ന് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞേക്കും..
“1993 മാർച്ചിൽ, ആർഡിഎക്സ് സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചു… 257 പേർ മരിച്ചു… 1993 മാർച്ചിൽ ഒരു തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നോ? ഇല്ല. ആ തിരഞ്ഞെടുപ്പ് 3 വർഷം അകലെയായിരുന്നു… നമുക്ക് വോട്ട് ആവശ്യമായിരുന്നതുകൊണ്ടല്ല ഭീകരത വന്നത്. ദാവൂദും ഐഎസ്‌ഐയും ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല് തകർക്കാൻ ആഗ്രഹിച്ചതുകൊണ്ടാണ് അത് വന്നത്. അത് ജനകീയതയല്ല. അതൊരു യുദ്ധമായിരുന്നു.”
ജനങ്ങളുടെ രോഷം അനിയന്ത്രിതമായിരുന്നു. ഒരു ജനപ്രിയ സർക്കാർ എന്ത് ചെയ്യുമായിരുന്നു? ഒരു ജനപ്രിയ നേതാവ് അടുത്ത തിരഞ്ഞെടുപ്പ് ജയിക്കാൻ വിമാനങ്ങൾ പറത്തിവിടുമായിരുന്നു. എന്നാൽ അന്നത്തെ ഇന്ത്യൻ സർക്കാർ തന്ത്രപരമായ നിയന്ത്രണം തിരഞ്ഞെടുത്തു. ജനപ്രിയമല്ലാത്ത സമീപനം സമാധാനം വാങ്ങിത്തന്നോ? ഇല്ല. അത് പഠാൻകോട്ട്, ഉറി, പുൽവാമ ആക്രമണങ്ങൾക്ക് വഴി തുറന്നു.’ വീരാംശ് ഓർമ്മപ്പെടുത്തി. തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നു മെയിൽ നടന്ന ഓപ്പറേഷൻ സിന്ദൂർ എന്ന ആരോപണങ്ങളെയും വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ വിദ്യാർഥി ഭേദിച്ചു. ഇന്ത്യയുടെ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് സർക്കാർ സുരക്ഷിതമായിരുന്ന സമയത്താണ് ആക്രമണം ഉണ്ടാകുന്നതെന്നും പാക് പക്ഷത്തിന് ടൈംലൈൻ പരിശോധിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. ‘ലഷ്കറെ തൊയ്ബയുടെ ചീപ്പ് റീബ്രാൻഡ് ആയ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഭീകരർ പഹൽഗാമിൽ വിനോദസഞ്ചാരികളെ ആക്രമിച്ചു. 26 പേരെ വലിച്ചിഴച്ച് അവരുടെ വിശ്വാസത്തിന്റെ പേരിൽ കൊലപ്പെടുത്തി. അവർ ആർക്കാണ് വോട്ട് ചെയ്തതെന്ന് ചോദിച്ചില്ല. അവരെ വധിച്ചു, ഓപ്പറേഷന് സിന്ദൂർ എന്ന് പേരിട്ടതിന്റെ കാരണം അദ്ദേഹം വിശദീകരിച്ചു. “ആ കൂട്ടക്കൊലയിൽ അവശേഷിച്ച വിധവകൾക്ക് വേണ്ടി സുമംഗലിയുടെ സിന്ദൂര ചിഹ്നം തിരഞ്ഞെടുത്തു. ഒമ്പത് ലോഞ്ച്പാഡുകൾ കൃത്യമായി നശിപ്പിക്കുന്നതായിരുന്നു ആ നടപടി. കുറ്റവാളികളെ ഞങ്ങൾ ശിക്ഷിച്ചു. പിന്നെ എന്ത്? ഞങ്ങൾ നിർത്തി. ഞങ്ങൾ ആക്രമിച്ചില്ല. ഞങ്ങൾ അധിനിവേശം നടത്തിയില്ല. അത് ജനകീയതയല്ല. അതാണ് പ്രൊഫഷണലിസം,” അദ്ദേഹം പറഞ്ഞു.
സ്വന്തം ജനതയ്ക്ക് അപ്പം നൽകാൻ കഴിയാത്ത പാകിസ്താൻ ഭരണകൂടം ജനങ്ങളെ വിഡ്ഢികളാക്കാൻ സർക്കസ് കാണിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഭീകരതയെ പാകിസ്താൻ വിദേശനയത്തിന്റെ ഉപകരണമായി ഉപയോഗിക്കുന്നത് നിർത്തുന്നതുവരെ ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.










Discussion about this post