ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിൽ യൂനുസ് ഭരണകൂടമാണ് കാരണമെന്ന് ആരോപിച്ച് സഹോദരൻ രംഗത്ത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഈ കൊലപാതകം നടത്തിയതെന്ന് ഉസ്മാൻ ഹാദിയുടെ സഹോദരൻ ഒമർ ഹാദി ആരോപിച്ചു. കൊലപാതകത്തിന് പിന്നിൽ ഇടക്കാല സർക്കാരിനുള്ളിലെ ചില നിക്ഷിപ്ത താല്പര്യക്കാരാണെന്ന് സഹോദരൻ പറയുന്നു.
ധാക്കയിലെ ഷാബാഗിലുള്ള നാഷണൽ മ്യൂസിയത്തിന് മുന്നിൽ ഇൻക്വിലാബ് മഞ്ചു സംഘടിപ്പിച്ച ‘ഷാഹിദി ശപഥ്’ (രക്തസാക്ഷി പ്രതിജ്ഞ) പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളാണ് ഒസ്മാൻ ഹാദിയെ കൊലപ്പെടുത്തിയത്, ഇപ്പോൾ ഇത് ഒരു വിഷയമാക്കി മാറ്റി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നിങ്ങൾ ശ്രമിക്കുകയാണെന്ന് യൂനുസ് സർക്കാരിനെ അഭിസംബോധന ചെയ്തുകൊണ്ട് ഒമർ ഹാദി പറഞ്ഞു. ഫെബ്രുവരിയിൽ തന്നെ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തന്റെ സഹോദരന്റെ ആഗ്രഹമെന്നും തിരഞ്ഞെടുപ്പ് അന്തരീക്ഷം തകർക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2024 ജൂലായിയിലെ പ്രക്ഷോഭത്തിൽ നിന്ന് രൂപംകൊണ്ട സംഘടനയായ ഇങ്കിലാബ് മോഞ്ചോയുടെ വക്താവായിരുന്നു ഷെരീഫ് ഉസ്മാൻ ഹാദി. ഇതാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിലേക്ക് നയിച്ചത്. ഡിസംബർ 12-ന് ധാക്കയിൽ വെച്ചാണ് ഉസ്മാൻ ഹാദിയ്ക്ക് വെടിയേറ്റത്. സിങ്കപ്പുരിൽ ചികിത്സയിലിരിക്കെ ഡിസംബർ 18-നാണ് ഉസ്മാൻ ഹാദി മരിച്ചത്











Discussion about this post