കോൺഗ്രസിൽ നേതൃമാറ്റത്തിനുള്ള മുറവിളി ശക്തമാകുന്നതായി റിപ്പോർട്ടുകൾ. മഹാരാഷ്ട്ര, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിലെ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം, കോൺഗ്രസിൽ പ്രിയങ്ക ഗാന്ധിക്ക് ദേശീയ നേതൃത്വ സ്ഥാനം നൽകണമെന്ന ആവശ്യമാണ് ശക്തി പ്രാപിക്കുന്നത്.
പിന്നണി തന്ത്രജ്ഞയിൽ നിന്ന് മുൻനിര കൗശലക്കാരനായ രാഷ്ട്രീയക്കാരിയിലേക്കുള്ള പ്രിയങ്കയുടെ മാറ്റം ശ്രദ്ധിക്കപ്പെടാതെ പോയെന്നും പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ ഒരു കേന്ദ്ര സ്ഥാനം വേണമെന്നുമാണ് ആവശ്യമുയരുന്നത്. സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയിലുള്ള കോൺഗ്രസ് നേതാക്കളുടെ വിശ്വാസക്കുറവാണ് നേതൃമാറ്റ ആവശ്യം ഉയരുന്നതിന് പിന്നിലെ കാരണമെന്നും വിവരങ്ങളുണ്ട്.
ഒഡീഷയിലെ മുതിർന്ന എംഎൽഎ മുഹമ്മദ് മോക്വിം സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ കോൺഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്യുകയും പ്രിയങ്കയ്ക്ക് കൂടുതൽ പങ്ക് നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. അതേസമയം, എംഎൽഎ ആയിരുന്നിട്ടും മൂന്ന് വർഷത്തോളം രാഹുൽ ഗാന്ധിയെ കാണാൻ കഴിയാത്തത് അദ്ദേഹം ചൂണ്ടിക്കാട്ടി.
– സഹാറൻപൂർ എംപി ഇമ്രാൻ മസൂദ്, പ്രിയങ്കഗാന്ധി ഇന്ദിരാഗാന്ധിയെപ്പോലുള്ള ഒരു മികച്ച പ്രധാനമന്ത്രിയാകുമെന്ന് വാദിച്ചു.കോൺഗ്രസിലെ ഭിന്നാഭിപ്രായത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധിയിൽ ഇനി വിശ്വാസമില്ലെന്ന് ഇമ്രാൻ മസൂദ് വ്യക്തമായി പറഞ്ഞു. രാഹുൽ ഹഠാവോ പ്രിയങ്ക ഗാന്ധി ലാവോ. ഇപ്പോൾ, പ്രിയങ്ക ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ അദ്ദേഹം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു… ഇതിനർത്ഥം രാഹുൽ പൊതുജന വോട്ട് നഷ്ടപ്പെടുത്തി എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ സഖ്യകക്ഷികൾ അദ്ദേഹത്തെ തള്ളിപ്പറയുന്നു എന്നാണ്,” ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല ട്വീറ്റ് ചെയ്തു.










Discussion about this post