തിരുവനന്തപുരം : ദിലീപ് നായകനായ ബാന്ദ്ര സിനിമയ്ക്ക് മോശം റിവ്യൂ നൽകിയ യൂട്യൂബർമാർക്ക് എതിരെ കേസെടുക്കണമെന്ന് ഹർജി. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹർജി നൽകിയിട്ടുള്ളത് . അശ്വന്ത് കോക്ക് അടക്കമുള്ള ഏഴു യൂട്യൂബർമാർക്ക് എതിരായാണ് ഹർജി.
അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ് , ഷാസ് മുഹമ്മദ്, അര്‍ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ യൂട്യൂബർമാർക്കെതിരെ കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്നാണ് നിർമ്മാണ കമ്പനി ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്. ഇവർ സിനിമ ഇറങ്ങി മൂന്ന് ദിവസത്തിനുള്ളിൽ തന്നെ നെഗറ്റീവ് റിവ്യൂ കൊടുത്ത് സിനിമയ്ക്ക് നഷ്ടമുണ്ടാക്കി എന്നാണ് പരാതിയിൽ പറയുന്നത്.
നവംബർ 10നാണ് ദിലീപ് നായകനായ ബാന്ദ്ര എന്ന ചിത്രം റിലീസ് ചെയ്തത്. തമന്ന ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഉദയകൃഷ്ണ രചന നിർവഹിച്ച ചിത്രം അരുൺ ഗോപി ആണ് സംവിധാനം ചെയ്തത്.
Discussion about this post