കണ്ണൂർ : ബസ്സും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂരിൽ കണ്ണപുരം പാലത്തിന് സമീപത്ത് വച്ചാണ് ബസും കാറും കൂട്ടിയിടിച്ചത്. വടകര സ്വദേശി ബിന്ദുവാണ് അപകടത്തിൽ മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് ആറരയോടെയായിരുന്നു അപകടം നടന്നത്. കണ്ണൂരിൽ നിന്ന് പയ്യങ്ങാടിയിലേക്ക് പോവുകയായിരുന്നു ബസ്. എതിർ ദിശയിൽ നിന്നും വന്ന കാർ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിൽ സഞ്ചരിച്ചിരുന്ന നിരവധി പേർക്കും പരിക്കുകൾ ഏറ്റിട്ടുണ്ട്.
കാറിൽ യാത്ര ചെയ്തിരുന്നയാളായിരുന്നു മരണപ്പെട്ട ബിന്ദു. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ബസ്സിൽ ഉണ്ടായിരുന്ന ഇരുപതോളം പേർക്ക് നിസ്സാര പരിക്കുകളാണ് ഏറ്റിട്ടുള്ളത്.
Discussion about this post