ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. അഞ്ച് ലഷ്‌കർ ഭീകരരെയാണ് വധിച്ചത്. കുൽഗാമിലെ ദംഹൽ ഹൻജി പോര മേഖലയിലായിരുന്നു ഏറ്റുമുട്ടൽ എന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെ കുൽഗാമിലെ നെഹാമ മേഖലയിലേക്ക് നുഴഞ്ഞു കയറ്റ ശ്രമം ഉണ്ടായിരുന്നു. ഇത് തടയാനുള്ള ശ്രമമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ ബഷീർ അഹമ്മദ് മാലിക് ഉൾപ്പെട്ട സംഘത്തെയാണ് സുരക്ഷാ സേന വധിച്ചത്. കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ പ്രധാനിയാണ് ബഷീർ അഹമ്മദ് മാലിക്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഉറി സെക്ടറിൽ നിയന്ത്രണ രേഖ വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്.
നിയന്ത്രണരേഖയ്ക്ക് സമീപം സംശയാസ്പദ നീക്കം ശ്രദ്ധയിൽപ്പെട്ടതോടെയാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. പിന്നാലെ നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് വ്യക്തമാകുകയായിരുന്നു. ഇത് ചെറുക്കാനുള്ള ശ്രമമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
Discussion about this post