എറണാകുളം: ആഭരണ പ്രേമികളെ പിന്നെയും ഞെട്ടിച്ച് സ്വര്‍ണ വിലയില്‍ കുതിപ്പ് .പവന് 480 രൂപയാണ് ഉയര്‍ന്നത്. ഇതൊടെ സ്വര്‍ണവില 45,000 കടന്നു. 45,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് 60 രൂപയുടെ വര്‍ദ്ധനവ് ആണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,655 രൂപയായി ഉയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഞെട്ടിച്ച് സ്വര്‍ണവിലയില്‍ വലിയ വ്യത്യാസം ഉണ്ടാകുന്നത്.
ഇസ്രായേല്‍ ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ സ്വര്‍ണവില ഉയരുന്നുണ്ട്. ഇതാണ് കേരളത്തിലെ സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നത്. യുദ്ധത്തിന്റെ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ആവശ്യം ഉയരുന്നുണ്ട്. ഇതാണ് വിലവര്‍ദ്ധനവിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. വരും ദിവസങ്ങളിലും വില വര്‍ദ്ധനവ് തുടരുമെന്നാണ് വിവരം.
Discussion about this post