തിരുവനന്തപുരം : സംസ്ഥാന അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. ആവശ്യമായ രേഖകള്‍ ഇല്ലാതെയും ലൈസന്‍സ് പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപിക്കരുതെന്ന് കാട്ടിയാണ് പോലീസിന്റെ മുന്നറിയിപ്പ്. അത്തരത്തില്‍ നിരവധി പണമിടപാട് സ്ഥാനങ്ങള്‍ കേരളത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരം സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ അടങ്ങിയ വിശദ വിവരങ്ങള്‍ കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവയ്ക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി അഭ്യര്‍ത്ഥിച്ചു.
അടുത്തകാലത്തായി സംസ്ഥാനത്ത് വലിയ രീതിയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ജാഗ്രതാ മുന്നറിയിപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ
https://keralapolice.gov.in/page/announcements സന്ദര്‍ശിക്കുക.
Discussion about this post