അഹമ്മദാബാദ് : ലോകകപ്പ് ക്രിക്കറ്റ് ഫിനാലയ്ക്കായി വന്‍ ഒരുക്കങ്ങളുമായി ബിസിസി. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ചാണ് ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം. ഫൈനല്‍ മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തും.
ഇന്ത്യന്‍ പ്രധാനമന്ത്രിയെ കൂടാതെ ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസും മത്സരം കാണാന്‍ എത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ഓഫീസ് അറിയിച്ചു.
ഫിനാലെയോട് അനുബന്ധിച്ച് വന്‍ പരിപാടികളാണ് ബിസിസി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ വ്യോമ സേനയിലെ സൂര്യ കിരണ്‍ എയ്‌റോബാറ്റിക് ടീമിന്റെ എയര്‍ ഷോ മത്സരത്തിന് മുമ്പ് നടക്കും. ടോസിന് ശേഷം വ്യോമസേനയുടെ ഒമ്പത് വിമാനങ്ങള്‍ എയര്‍ഷോ നടത്തും. ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഒരു ഫ്ലൈ പാസ്റ്റ് ഉണ്ടാകും. കൂടാതെ സംഗീതസംവിധായകന്‍ പ്രീതം ഒരുക്കുന്ന സംഗീത വിരുന്നും മത്സരത്തിനിടെ ഉണ്ടായിരിക്കുന്നതാണ്.
അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഗുജറാത്ത് മുഖ്യമന്ത്രി വെള്ളിയാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് സുരക്ഷ, ശുചിത്വം, ട്രാഫിക് മാനേജ്മെന്റ് ക്രമീകരണങ്ങളുടെ സമഗ്രമായ അവലോകനം നടത്തി.









