തെലങ്കാന: പോലീസുകാരനെതിരെ പരസ്യ ഭീഷണിയുമായി എഐഎംഐഎം നേതാവും അസദുദ്ദീൻ ഒവൈസിയുടെ സഹോദരനുമായ അക്ബറുദ്ദീൻ ഒവൈസി. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹൈദരാബാദിലെ ലളിതാബാഗിൽ നടന്ന പ്രചരണ പരിപാടിയിക്കിടെയായിരുന്നു സംഭവം. പരിപാടിയിൽ ഒവൈസി നടത്തിയ പ്രസംഗം അതിരുകടന്നതോടെ പോലീസ് ഉദ്യോഗസ്ഥൻ പ്രസംഗം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ പരസ്യ ഭീഷണിയുയർത്തിയത്.
‘കത്തികളും വെടിയുണ്ടകളും നേരിട്ടപ്പോൾ ഞാൻ തളർന്നു പോയെന്നാണോ നിങ്ങൾ കരുതിയത്? എന്നിൽ ഇപ്പോഴും ആവശ്യത്തിന് ധൈര്യമുണ്ട്. അഞ്ച് മിനിറ്റ് ഇനിയും ബാക്കിയുണ്ട്. ആ അഞ്ച് മിനിറ്റ് ഞാൻ ഇനിയും സംസാരിക്കും. ആർക്കും എന്നെ തടയാനാവില്ല. ഞാനൊരു സൂചന നൽകിയാൽ, നിങ്ങൾക്കിവിടെ നിന്നും ഒടേണ്ടി വരും. അതു ഞാൻ ചെയ്യണോ?. ഇതുകൊണ്ടാണ് ഞാൻ പറയുന്നത്. ഞങ്ങളെ ദുർബലപ്പെടുത്താനാണ് ഇവർ വരുന്നത്’- ഒവൈസി പറഞ്ഞു.
ചന്ദ്രയങ്കുട്ട മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയാണ് അക്ബറുദ്ദീൻ ഒവൈസി. എഐഎംഐഎക്ക് ശക്തമായ പിന്തുണയുള്ള മണ്ഡലമാണിത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ മണ്ഡലത്തിൽ പാർട്ടി ജയിച്ചിരുന്നു. നവംബർ 30നാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ്.
Discussion about this post