ലക്‌നൗ: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ഗൂഢാലോചന ചെയ്ത് നടപ്പിലാക്കാൻ ശ്രമിച്ച ഭീകരരെ പിടികൂടി ഉത്തർപ്രദേശ് തീവ്രവാദവിരുദ്ധ സ്‌ക്വാഡ്. ആദിൽ ഉർ റഹ്‌മാൻ അഷ്റഫി, അബു ഹുറൈറ ഗാസി, ഷെയ്ഖ് നാസിബുൽ ഹഖ്, മുഹമ്മദ് റാഷിദ്, കഫീലുദ്ദീൻ, അസീം, എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഇന്ത്യയിൽ മുസ്ലീം പള്ളികൾ പണിയാൻ വിദേശത്ത് നിന്ന് അനധികൃതമായി പണം സ്വരൂപിച്ചതിനും റോഹിങ്ക്യൻ, ബംഗ്ലാദേശി പൗരന്മാരെ ഇന്ത്യയിലേക്ക് രേഖകളില്ലാതെ എത്തിക്കാനും ഇവർ ശ്രമിച്ചിരുന്നു.
യുപി എടിഎസ് അറസ്റ്റ് ചെയ്ത ഗൂഢാലോചനക്കാരിൽ ഭൂരിഭാഗവും ദയൂബന്ദിലെ ദാറുൽ ഉലൂമുമായി ബന്ധമുള്ളവ. പ്രതികളായ 10 പേരിൽ ഡൽഹി സ്വദേശിയായ അബ്ദുൾ അവ്വൽ, ഉത്തർപ്രദേശ്, ഡൽഹി, അസം എന്നിവിടങ്ങളിലെ താമസക്കാരുടെ രേഖകൾ അനധികൃതമായി സമ്പാദിക്കുകയും ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും ചെയ്തു. പിന്നീട് ഡൽഹിയിലെ അബ്ദുൾ ഗഫാറിന് അക്കൗണ്ട് കൈമാറി. ഈ അക്കൗണ്ടുകളിലേക്ക് വിദേശത്തുനിന്നാണ് ഗഫാർ പണം ആവശ്യപ്പെട്ടത്. ഈ പണം രാജ്യത്തേക്ക് എത്തിക്കുന്നതിലേക്ക് അബു സാലിഹ് എന്നയാൾ അബ്ദുൾ ഗഫാറിനെ സഹായിച്ചു. വിദേശത്തും രാജ്യത്തിന്റെ പല ഭാഗങ്ങളിലും എത്തിച്ച പണം ഹവാല വഴിയാണ് നജീബുൾ ഷെയ്ഖിലേക്ക് എത്തിച്ചത്.
എടിഎസ് പറയുന്നതനുസരിച്ച്, പശ്ചിമ ബംഗാളിലും താൽക്കാലികമായി ദയോബന്ദിലും താമസിച്ചിരുന്ന നജിബുൾ, ബംഗ്ലാദേശ് പൗരനായ അതിഖ്-ഉർ-റഹ്‌മാനെ തന്റെ സഹായിയായി കൂടെകൂട്ടിയിരുന്നു. വ്യാജരേഖകൾ ഉപയോഗിച്ചാണ് അതിഖ് ഉർ റഹ്‌മാൻ ഇന്ത്യയുടെ ആധാറും പാൻ കാർഡും ഉണ്ടാക്കിയത്. ഇവരെല്ലാം ബംഗ്ലാദേശികളെയും റോഹിങ്ക്യൻ പൗരന്മാരെയും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സഹായിക്കുകയും അവർക്കായി വ്യാജ ഇന്ത്യൻ പേപ്പറുകൾ ഉണ്ടാക്കുകയും ചെയ്യുന്ന ഒരു സംഘമായി ഇവർ പ്രവർത്തിച്ചു വരികയായിരുന്നു.
2023 ഒക്ടോബർ 11-ന്, ഈ ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലർ ലക്നൗവിലെ ചാർബാഗ് സ്റ്റേഷനിൽ ഉണ്ടെന്ന് ഒരു ഇൻഫോർമറിൽ നിന്ന് എടിഎസിന് വിവരം ലഭിച്ചു. അവിടെ വെച്ച് ആദിലുർ റഹ്‌മാൻ അഷ്റഫിയെ എടിഎസ് അറസ്റ്റ് ചെയ്തു. അന്നുതന്നെ എടിഎസിന്റെ സഹാറൻപൂർ യൂണിറ്റ് അബു ഹുറൈറയെയും നജിബുൾ ഷെയ്ഖിനെയും അറസ്റ്റ് ചെയ്തു.എല്ലാവരെയും ലഖ്നൗവിലെ എടിഎസ് ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ നജിബുൾ നിലവിൽ ദയൂബന്ദിലെ ദാറുൽ ഉലൂമിന് മുന്നിൽ പെർഫ്യൂം, ക്യാപ് ഷോപ്പ് നടത്തുകയായിരുന്നു.
ചോദ്യം ചെയ്യലിൽ താൻ ഹവാലയിൽ നിന്ന് പണം വാങ്ങിയിരുന്നതായി നജിബുൾ സമ്മതിച്ചു. ബംഗ്ലാദേശ് സ്വദേശിയായ ആദിൽ അഹമ്മദ് അഷ്റഫി എന്നാണ് ആദിലുർ റഹ്‌മാൻ തന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തിയത്. വ്യാജ പേപ്പറുകൾ ഉപയോഗിച്ച് ഇന്ത്യക്കാരനായി മാറിയ ആദിൽ അഹമ്മദ് ഇപ്പോൾ ദയൂബന്ദ് ദാറുൽ ഉലൂമിൽ പഠിക്കുകയായിരുന്നു.
ഈ ശൃംഖല അടുത്തിടെ ബംഗ്ലാദേശി യുവതിയെ ഇബ്രാഹിം എന്ന ഇന്ത്യക്കാരന് 70,000 രൂപയ്ക്ക് അനധികൃതമായി വിറ്റിരുന്നുവെന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. പഞ്ചാബിൽ പാകിസ്താൻ അതിർത്തിയിലും പശ്ചിമ ബംഗാളിലും ബംഗ്ലാദേശ് അതിർത്തിക്കടുത്തുമാണ് ആദ്യഘട്ടത്തിൽ മസ്ജിദുകൾ നിർമിക്കുകയെന്നാണ് ലഭിച്ച വിവരം. എന്നിരുന്നാലും, ഈ തീവ്രവാദ ശൃംഖലയുടെയും അതിന്റെ സാമ്പത്തിക സ്രോതസ്സുകളുടെയും വേരുകൾ കണ്ടെത്തുന്നതിലാണ് എടിഎസ് നിലവിൽ ഏർപ്പെട്ടിരിക്കുന്നത്. കൂടാതെ, ഈ പള്ളികളുടെ നിർമ്മാണത്തിന്റെ ഉദ്ദേശ്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.








