Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തിങ്കളാഴ്ച തീരുമാനിക്കും, ബുധനാഴ്ച മാറ്റും; ട്രംപിന്റെ താരിഫ് നയങ്ങളെ പരോക്ഷമായി പരിഹസിച്ച് ബെൽജിയം പ്രധാനമന്ത്രി

by Brave India Desk
Sep 5, 2026, 12:49 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ആഗോളതലത്തിൽ വിപണികൾ കൊട്ടിയടയ്ക്കാനും അനിയന്ത്രിതമായി ഉയർന്ന താരിഫുകൾ ചുമത്താനും നടത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ. മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ഉന്നതതല ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാതൊരു സാമ്പത്തിക യുക്തിയുമില്ലാതെ തിങ്കളാഴ്ച തീരുമാനമെടുക്കുകയും ബുധനാഴ്ച അത് പിൻവലിക്കുകയും വീണ്ടും ശനിയാഴ്ച പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ചിലരുടെ നടപടികൾ വിപണികളെ അനിശ്ചിതത്വത്തിലാക്കുകയാണെന്ന് പേരെടുത്ത് പറയാതെ അദ്ദേഹം വിമർശിച്ചു. ആഗോള വിപണികളെ തകിടം മറിച്ച് മറ്റ് രാജ്യങ്ങളെ ആശ്രിതരാക്കാൻ ലക്ഷ്യമിടുന്ന ചൈനയുടെ വ്യാപാര തന്ത്രങ്ങളെയും അദ്ദേഹം ഒളിയമ്പെയ്തു. വിപണി സംരക്ഷണവാദവും അനാരോഗ്യകരമായ മത്സരവും ലോക സമ്പദ്‌വ്യവസ്ഥയെയും ഭൗമരാഷ്ട്രീയ സുസ്ഥിരതയെയും വലിയ വെല്ലുവിളിയിലാണ് എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

പിണറായിയെ തള്ളി ജയരാജൻ’; പാർട്ടിയിൽ ശുദ്ധീകരണം വേണം, ഇടതുപക്ഷം രാഷ്ട്രീയമായി പിന്നോട്ട് പോയി!

പ്രേമലു 2 മുടങ്ങിയത് നസ്‌ലിൻ ഭീമമായ പ്രതിഫലം ചോദിച്ചതുകൊണ്ട്; തുറന്നടിച്ച് ആലപ്പി അഷ്‌റഫ്

ഇന്ത്യ-ബെൽജിയം വാണിജ്യ പങ്കാളിത്തം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത ഫെബ്രുവരിയിൽ പോർട്ട് ഓഫ് ആന്റ്‌വെർപ്-ബ്രൂഗ്സിന്റെ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുമെന്ന് ബെൽജിയം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ലോജിസ്റ്റിക്സ്, രാസവസ്തുക്കൾ, ഊർജ്ജ മേഖലകളിലെ പ്രമുഖ കമ്പനികൾ ഈ സംഘത്തിലുണ്ടാകും. ചർച്ചകൾക്കപ്പുറം വ്യക്തമായ പദ്ധതികൾ കരാറിലെത്തിക്കുകയാണ് ലക്ഷ്യം. സ്വതന്ത്ര വ്യാപാര കരാറിന് കീഴിൽ ഇന്ത്യ മാരിടൈം സർവീസുകളും ഡ്രെഡ്ജിംഗും തുറന്നുകൊടുക്കാൻ തീരുമാനിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിൽ ഇന്ത്യയുടെ വൻ കുതിപ്പും യൂറോപ്പിലേക്ക് ഗ്രീൻ മോളിക്യൂളുകൾ ഇറക്കുമതി ചെയ്യാനുള്ള ബെൽജിയത്തിന്റെ പദ്ധതിയും ഇരുരാജ്യങ്ങൾക്കും പുതിയ വാണിജ്യ അവസരങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലാബ് നിർമ്മിത വജ്രങ്ങളുടെ മേഖലയിൽ ഇന്ത്യയും ബെൽജിയവും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തം കൂടുതൽ ശക്തമാക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ചടങ്ങിൽ ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര തലത്തിൽ വലിയ സമ്മർദ്ദങ്ങളുണ്ടാകുമ്പോഴാണ് ഒരു വജ്രം രൂപപ്പെടുന്നതെന്നും, ആഗോളതലത്തിൽ പ്രതിസന്ധികളുള്ള ഈ കാലഘട്ടത്തിൽ ഇന്ത്യയും ബെൽജിയവും തമ്മിലുള്ള ബന്ധം വജ്രം പോലെ തിളക്കമുള്ളതാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ആന്റ്‌വെർപിന്റെയും മുംബൈ-സൂററ്റ് മേഖലകളുടെയും സഹകരണത്തിലൂടെ വജ്ര മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകും. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിലെ പദ്ധതികൾ നടപ്പിലാക്കുന്നതിൽ മഹാരാഷ്ട്ര മുൻപന്തിയിലുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും വ്യക്തമാക്കി. ചർച്ചകൾക്ക് മുന്നോടിയായി മുംബൈയിലെ ഭാരത് ഡയമണ്ട് ബോർസ് സന്ദർശിച്ച ബാർട്ട് ഡി വെവർ, ഈ കേന്ദ്രം സന്ദർശിക്കുന്ന ആദ്യ വിദേശ പ്രധാനമന്ത്രിയെന്ന നേട്ടവും സ്വന്തമാക്കി.

Tags: Belgiumindia
Share
Tweet
SendShare

Latest stories from this section

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘ജനങ്ങൾ തിരുത്തേണ്ട, തെറ്റ് പറ്റിയത് പാർട്ടിക്ക്!’; പിണറായി വിജയന്റെ വാദം തള്ളി സിപിഐഎം; നേതാക്കൾക്ക് കടുത്ത മുന്നറിയിപ്പ്!

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

‘മോദിക്ക് നൽകാൻ ബെൽജിയൻ ചോക്ലേറ്റ് ഇന്ത്യ ഗേറ്റ്; പക്ഷേ കൈവിട്ടുപോയി!’; സമ്മാനം പൊട്ടിയ കഥ പറഞ്ഞ് ബെൽജിയം പ്രധാനമന്ത്രി!

‘മോദിക്ക് നൽകാൻ ബെൽജിയൻ ചോക്ലേറ്റ് ഇന്ത്യ ഗേറ്റ്; പക്ഷേ കൈവിട്ടുപോയി!’; സമ്മാനം പൊട്ടിയ കഥ പറഞ്ഞ് ബെൽജിയം പ്രധാനമന്ത്രി!

Latest News

പിണറായിയെ തള്ളി ജയരാജൻ’; പാർട്ടിയിൽ ശുദ്ധീകരണം വേണം, ഇടതുപക്ഷം രാഷ്ട്രീയമായി പിന്നോട്ട് പോയി!

പിണറായിയെ തള്ളി ജയരാജൻ’; പാർട്ടിയിൽ ശുദ്ധീകരണം വേണം, ഇടതുപക്ഷം രാഷ്ട്രീയമായി പിന്നോട്ട് പോയി!

പ്രേമലു 2 മുടങ്ങിയത് നസ്‌ലിൻ ഭീമമായ പ്രതിഫലം ചോദിച്ചതുകൊണ്ട്; തുറന്നടിച്ച് ആലപ്പി അഷ്‌റഫ്

പ്രേമലു 2 മുടങ്ങിയത് നസ്‌ലിൻ ഭീമമായ പ്രതിഫലം ചോദിച്ചതുകൊണ്ട്; തുറന്നടിച്ച് ആലപ്പി അഷ്‌റഫ്

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘ജനങ്ങൾ തിരുത്തേണ്ട, തെറ്റ് പറ്റിയത് പാർട്ടിക്ക്!’; പിണറായി വിജയന്റെ വാദം തള്ളി സിപിഐഎം; നേതാക്കൾക്ക് കടുത്ത മുന്നറിയിപ്പ്!

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

തിങ്കളാഴ്ച തീരുമാനിക്കും, ബുധനാഴ്ച മാറ്റും; ട്രംപിന്റെ താരിഫ് നയങ്ങളെ പരോക്ഷമായി പരിഹസിച്ച് ബെൽജിയം പ്രധാനമന്ത്രി

തിങ്കളാഴ്ച തീരുമാനിക്കും, ബുധനാഴ്ച മാറ്റും; ട്രംപിന്റെ താരിഫ് നയങ്ങളെ പരോക്ഷമായി പരിഹസിച്ച് ബെൽജിയം പ്രധാനമന്ത്രി

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

‘മോദിക്ക് നൽകാൻ ബെൽജിയൻ ചോക്ലേറ്റ് ഇന്ത്യ ഗേറ്റ്; പക്ഷേ കൈവിട്ടുപോയി!’; സമ്മാനം പൊട്ടിയ കഥ പറഞ്ഞ് ബെൽജിയം പ്രധാനമന്ത്രി!

‘മോദിക്ക് നൽകാൻ ബെൽജിയൻ ചോക്ലേറ്റ് ഇന്ത്യ ഗേറ്റ്; പക്ഷേ കൈവിട്ടുപോയി!’; സമ്മാനം പൊട്ടിയ കഥ പറഞ്ഞ് ബെൽജിയം പ്രധാനമന്ത്രി!

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies