കോഴിക്കോട് :സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന് എതിരെ മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് സംഘടിപ്പിക്കുന്ന നവകേരള സദസിന് എതിരെ എഴുതിയ ഭീഷണിക്കത്ത് കോഴിക്കോട് കളക്ടർക്കാണ് ലഭിച്ചത്.
മുതലാളിത്തത്തിന് കീഴടങ്ങിയ പിണറായി സർക്കാരിനെ ശക്തമായ പാഠം പഠിപ്പിക്കുമെന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. സിപിഎംഐഎം എൽ റെഡ് ഫ്ലാഗ് വയനാട് ദളത്തിന്റെ പേരിലാണ് കത്ത് ലഭിച്ചിരിക്കുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ നവകേരള സദസിന് പോലീസ് സുരക്ഷ ശക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയും കോഴിക്കോട് കളക്ടർക്ക് മാവോയിസ്റ്റ് ഭീഷണി കത്ത് ലഭിച്ചിരുന്നു.
Discussion about this post