ബാങ്കോക്ക് : നാലുവർഷം കൂടുമ്പോൾ നടക്കുന്ന ലോക ഹിന്ദു കോൺഗ്രസിന് തുടക്കമായി. 2023ലെ ലോക ഹിന്ദു കോൺഗ്രസ് ബാങ്കോക്കിൽ വച്ചാണ് നടക്കുന്നത്. മാതാ അമൃതാനന്ദമയീദേവിയും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും ചേർന്ന് നിലവിളക്ക് തെളിയിച്ചുകൊണ്ട് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
2023 നവംബർ 24 മുതൽ 26 വരെയാണ് ബാങ്കോക്കിൽ വച്ച് ലോക ഹിന്ദു കോൺഗ്രസ് നടക്കുക. വിജയത്തിന്റെ വാസസ്ഥലമാണ് ധർമ്മം എന്ന അർത്ഥം വരുന്ന “ജയസ്യ ആയത്നം ധർമ്മ” എന്നതാണ് 2023ലെ ലോക ഹിന്ദു കോൺഗ്രസിന്റെ ആപ്തവാക്യം. ഏഴ് വിഷയാധിഷ്ഠിത സമ്മേളനങ്ങൾ ലോക ഹിന്ദു കോൺഗ്രസിന്റെ ഭാഗമായി ഈ വർഷം നടക്കും.
ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന വേദിയാണ് ലോക ഹിന്ദു കോൺഗ്രസ്. ഹിന്ദുക്കളുടെ പുരോഗതിക്കും സമൃദ്ധിക്കും മാനവികതയുടെയും ലോകത്തിന്റെയും പുരോഗതിക്കും ആവശ്യമായ പരിഹാരങ്ങൾ തേടുന്നതിനുള്ള ചർച്ചകളും സംഗമങ്ങളും ലോക ഹിന്ദു കോൺഗ്രസിന്റെ ഭാഗമായി നടക്കാറുണ്ട്.
ഈ വർഷത്തെ ലോക ഹിന്ദു കോൺഗ്രസിൽ യോഗി ആദിത്യനാഥ്, മാതാ അമൃതാനന്ദമയി, ഡോ. മോഹൻ ഭഗവത്, സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു, സുരേഷ് സോണി, ചരിത്രകാരനും എഴുത്തുകാരനുമായ വിക്രം സമ്പത്ത്, ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ആനന്ദ് രംഗനാഥൻ, ശ്രീ രാം ജന്മഭൂമി ട്രസ്റ്റ് സ്വാമി ഗോവിൻ ക്ഷേത്രം, ഡോ . ദേവ് ഗിരി, എഴുത്തുകാരൻ അമി ഗണത്ര, സോഷ്യോളജിസ്റ്റ് സാൽവത്തോർ ബാബോൺസ്, ചലച്ചിത്ര നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ, പണ്ഡിതനായ കൊയൻറാദ് എൽസ്റ്റ് എന്നീ പ്രമുഖർ പങ്കെടുക്കും.
Discussion about this post