ഇടുക്കി: നെടുങ്കണ്ടത്ത് മരണവീട്ടില്‍ നടന്ന കത്തിക്കുത്തിൽ യുവാവിന് ഗുരുതര പരിക്ക്. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. സംഭവത്തിൽ കേരള കോണ്‍ഗ്രസ് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗമായ ജിന്‍സണ്‍ പൗവ്വത്താണ് അറസ്റ്റിലായത്. പരിക്കേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് സംഭവം. നെടുങ്കണ്ടത്ത് ഒരു മരണവീട്ടില്‍ എത്തിയ ഇരുവരും തമ്മില്‍ തർക്കമുണ്ടാകുകയായിരുന്നു. മലനാട് കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചയാണ് തർക്കത്തിലെത്തി. ഈ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഫ്രിജോയുടെ വയറിലാണ് കുത്തേറ്റത്. ഫ്രിജോയെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് അപകടനില തരണംചെയ്തിട്ടുണ്ട്.









