ചണ്ഡീഗഡ്: പഞ്ചാബിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. പാക് പൗരനെ പിടികൂടി. ഫിറോസ്പൂർ ജില്ലയിലെ ഇന്തോ- പാക് അതിർത്തിയിൽ ആയിരുന്നു സംഭവം.
രാവിലെയോടെയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ഹുസ്സൈൻവാല മേഖലയിൽ ആയിരുന്നു സംഭവം. ഈ സമയം പ്രദേശത്ത് ബിഎസ്എഫ് പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ അതിർത്തിവഴിയുള്ള സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ സുരക്ഷാ സേന തടയാൻ ശ്രമിച്ചു. എന്നാൽ പാക് പൗരൻ കടന്ന് കളയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സുരക്ഷാ സേന പിടികൂടി.
ഫൈസലാബാദ് സ്വദേശിയായ രാഖിബ് ബിലാൽ ആണ് പിടിയിലായത് എന്ന് സുരക്ഷാ സേന അറിയിച്ചു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.








