ചന്ദ്രേട്ടന്‍ എവിടെയാ…… അനുശ്രിയുടെ ഈയൊരു സിനിമ ഡയലോഗ് മലയാളികള്‍ ആരും മറക്കില്ല. മലയാളികളുടെ മനസില്‍ ഇടം പിടിച്ച ഒരു നടി കൂടിയുമാണ് അനുശ്രീ . ലാല്‍ ജോസ് ഒരുക്കിയ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയായിരുന്നു അനുശ്രീ പ്രേക്ഷക മനസുകളില്‍ ഇടം നേടിയത്. ജീവിതത്തില്‍ പരിചയപ്പെട്ടതില്‍ ഏറ്റവും പ്രിയപ്പെട്ട രണ്ടു പേരുമൊത്തുളള ചിത്രം പങ്കുവെച്ച അനുശ്രീയുടെ കുറിപ്പും ആരാധകരില്‍ വൈറലായിരിക്കുകയാണ്. തന്റെ ജീവിതം മാറ്റി മറച്ചത് ഇവരാണെന്ന് അനുശ്രീ തുറന്നു പറയുന്നു.
ദിലീപും, സംവിധായകന്‍ ലാല്‍ ജോസുമായുള്ള ചിത്രം പങ്കുവച്ചാണ് അനുശ്രീ ഇക്കാര്യം പറഞ്ഞത്. സിനിമാ ലോകം എനിക്ക് പരിചയപ്പെടുത്തി തന്നത് ഇവരാണെന്നും എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചവര്‍ ഇവര്‍ തന്നെയായിരിക്കുമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അവര്‍ കുറിച്ചു.
എന്റെ ജീവിതത്തിലെ ദൈവീകമായ ഒരു ഇടപെടലാണ് ദിലീപേട്ടന്‍, എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ പാഠങ്ങള്‍ പഠിപ്പിച്ചു തന്ന സത്യസന്ധനായ വ്യക്തി. എന്നും എപ്പോഴും സുഹൃത്തായി ഒപ്പം നിന്നു. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമായിരുന്നു ചന്ദ്രേട്ടന്‍.’ അനുശ്രീ ദിലീപിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ കുറിച്ചു.
‘ഇന്ന് ഞാന്‍ ഇവിടെ എത്തി നില്‍ക്കുന്നതിനും, എനിക്ക് കിട്ടിയ എല്ലാ പ്രശസ്തിക്കും കാരണം ഒരേയൊരു കാരണമാണ് ലാല്‍ ജോസ് സര്‍. എന്റെ ഗുരുവിനോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. ഡയമണ്ട് നെക്ലേസില്‍ അദ്ദേഹം എന്നെ കാസ്റ്റ് ചെയ്ത ദിവസം .എന്റെ കുടുംബത്തില്‍ കാര്യങ്ങള്‍ എല്ലാം മാറുകയായിരുന്നു. അതിന് ശേഷം എന്റെ ജീവിതം 360 ഡിഗ്രിയില്‍ തിരിഞ്ഞു. കലാമണ്ഡലം ജയശ്രീ ഇന്നും ആളുകളുടെ മനസില്‍ ജീവിക്കുന്നു. എന്റെ ഹൃദയത്തില്‍ മാത്രമല്ല, എന്റെ കുടുംബത്തിന്റെ പ്രാര്‍ത്ഥനയിലും ലാല്‍ ജോസ് സര്‍ എന്നും ഉണ്ടാവും’ അനുശ്രീ പറയുന്നു. ഇരുവര്‍ക്കും ഒപ്പം ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.












