പാലക്കാട്: ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. ചെർപ്പുളശ്ശേരി പന്നിയം കുറിശ്ശിയിലെ കെ അഹമ്മദ് കബീറാണ് അറസ്റ്റിലായത്.
പതിനാറ് വയസുകാരിയുടെ പരാതിയിലാണ് കബീറിനെ പിടികൂടിയത്. ഡിവൈഎഫ്ഐ ബ്ലോക്ക് നേതാവായിരുന്നു കബീർ. സംഭവത്തെ തുടർന്ന് ഇയാളെ പുറത്താക്കിയതായി സിപിഎം ലോക്കൽ സെക്രട്ടറി അറിയിച്ചു.









