കൊല്‍ക്കത്ത:നാല് മക്കളുടെ പിതാവും കാമുകനുമായ യുവാവിനെ 20 വയസ്സുകാരി ബൈക്കിലെത്തി വെടിവെച്ച് കൊലപ്പെടുത്തി. ജംഷഡ്പൂര്‍ സ്വദേശിയായ അഖ്‌ലാഖ് ആലം ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ബംഗാളിലാണ് സംഭവം. പ്രതിയായ പരൂള്‍ ഖാത്തൂറിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം മദന്‍പൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ സമീപത്താണ് അഖ്‌ലാഖിനെ വെടിയേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.തുടര്‍ന്ന് പോലീസ് കേസ് എടുത്തു. അന്വേഷണത്തില്‍ മൊബല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് പരൂളാണ് പ്രതിയെന്ന് മനസ്സിലായത്.
ജത്രപൂരില്‍ പിതാവുമൊത്താണ് പരുള്‍ താമസിക്കുന്നത് .കൊലപാതകം നടന്ന ദിവസം സമീപ പ്രദേശത്ത് വച്ച് ഇരുവരും സംസാരിക്കുന്നത് കണ്ടതായും, ഇവര്‍ മയക്കുമരുന്നിന് അടിമയാണെന്നും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു .കഴിഞ്ഞ നാല് വര്‍ഷമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. ബന്ധം അവസാനിപ്പിക്കണമെന്ന് അടുത്തിടെ യുവതി അഖ്ലാഖിനോട് പറഞ്ഞിരുന്നു.എന്നാല്‍ അഖ്ലാഖ് സമ്മതിച്ചിരുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
യുവതിയെ കോടതിയില്‍ ഹാജരാക്കി, ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.കാമുകനെ കൊല്ലാനുപയോഗിച്ച തോക്കും സഞ്ചരിച്ച ബൈക്കും എവിടെ നിന്ന് ലഭിച്ചു എന്നതിനെ പറ്റി പരുള്‍ വെളിപ്പെടുത്തിയിട്ടില്ല.യുവതിയെ സഹായിച്ചയാളെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.








