ഇന്ത്യന്‍ സൈന്യത്തിന്റെ വേഗതയും ഐച്ഛികമായുള്ള പ്രവര്‍ത്തന മികവുമാണ് 1999 ലെ കാര്‍ഗില്‍ വിജയത്തിന് കാരണമായതെന്ന് യുദ്ധത്തിന് നേതൃത്വം നല്‍കിയവരിലൊരാളായ ലഫ്റ്റനന്റ് ജനറല്‍ മൊഹീന്ദര്‍ പുരി. കാര്‍ഗില്‍: ടേണിങ് ദ ടൈഡ് എന്ന പുസ്തകത്തിലാണ് അദ്ദേഹം കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് പറയുന്നത്.
ഓപ്പറേഷന്‍ വിജയില്‍ ഡ്രാസ്-മുഷോക് മേഖലയില്‍ നിന്ന് ശത്രുക്കളെ തുരത്തുന്നതിനുള്ള ഓപ്പറേഷന് നേതൃത്വം നല്‍കിയത് മൊഹിന്ദര്‍ പുരിയാണ്. ഞങ്ങളുടെ രൗദ്രതയും പെട്ടന്നുള്ള നീക്കങ്ങളും ശത്രുക്കളെ ഞെട്ടിച്ചു. ഓപ്പേറഷനുകള്‍ നിര്‍വഹിക്കുന്നതിലുള്ള വേഗതയാണ് അവരെയാണ് ഞെട്ടിച്ചത്. ശത്രുക്കളെ പരാജയപ്പെടുത്തിയതിന്റെ ഒരു കാരണം അതാണ്ൃ അദ്ദേഹം പറഞ്ഞു.
ശ്രീനഗറിനടുത്ത പ്രധാനപ്പെട്ട ഒരു പ്രദേശമായ ടോലോലിംഗില്‍ നിന്ന് ഇന്ത്യന്‍ സൈന്യം ശത്രുക്കളെ തുരത്തിയത് വെറും ആറ് ദിവസങ്ങള്‍ കൊണ്ടാണ്. ടോലോലിങിന് പുറമെ ടൈഗര്‍ ഹില്‍, പോയിന്റ് 4875 എന്നിവടങ്ങളുടെയും ചുമതല പുരിയുടെ നേതൃത്വത്തിലുള്ള ട്രൂപ്പിനായിരുന്നു.
ജനറല്‍ വി.പി മാലിക്ക് കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് 2006 ല്‍ കാര്‍ഗില്‍: സര്‍പ്രൈസ് ടു വിക്ടറി എന്ന പുസ്തകം എന്ന എഴുതിയിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് ഒരുപാട് പുസ്തകങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ആധികാരികമായത് രണ്ട് പുസ്തകങ്ങളാണ്. ഒന്ന് പുരിയുടെ പുസ്തകവും മറ്റേത് ഞാന്‍ എഴുതിയ പുസ്തകവും- മാലിക് പറഞ്ഞു.
യുദ്ധത്തെ ഒരു ബൃഹത്തായ അര്‍ത്ഥത്തിലാണ് ഞാന്‍ സമീപിച്ചിരിക്കുന്നത്. അതേ സമയം പുരിയുടെ പുസ്തകം ചില പോരാട്ടങ്ങളെക്കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post