ആലപ്പുഴ: കായംകുളം പുതുപ്പള്ളി പുളിയാണിക്കലില്‍ യുവാക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ സഹോദരങ്ങള്‍ അറസ്റ്റില്‍. പുതുപ്പള്ളി വടക്ക് കൊച്ചുമുറിയില്‍ കടയ്ക്കല്‍ കാവില്‍ വീട്ടില്‍ രഞ്ജിത് (28), സഹോദരനായ രഞ്ജി (23) എന്നിവരാണ് അറസ്റ്റിലായത്. കായംകുളം പോലീസ് ആണ് പ്രതികളെ പിടികൂടിയത്. പുതുപ്പള്ളി ഗോവിന്ദ മുട്ടം സ്വദേശിയായ ജിത്തു ദേവന്, സുഹൃത്ത് സുനീഷ് എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്.
കഴിഞ്ഞ മൂന്നിന് രാത്രി 10 മണിയോടെപുതുപ്പള്ളി പുളിയാണിക്കല്‍ ജംഗ്ഷന് സമീപമായിരുന്നു സംഭവം. ബൈക്കില്‍ വന്ന യുവാക്കളെ എട്ടോളം വരുന്ന പ്രതികള്‍ തടഞ്ഞു നിര്‍ത്തി കമ്പിവടി ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയതായും സ്ഥലത്ത് പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയതായും കായംകുളം സിഐ മുഹമ്മദ് ഷാഫി അറിയിച്ചു.
Discussion about this post