ന്യൂഡൽഹി: ‘ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി വെള്ളിയാഴ്ച ഡെറാഡൂണിൽ എത്തും. ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഉത്തരാഖണ്ഡ് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റ് 2023’ സംസ്ഥാനത്തെ ഒരു പുതിയ നിക്ഷേപ കേന്ദ്രമായി മാറ്റാനുള്ള ഒരു പുതിയ ചുവടുവപ്പായിരിക്കും. ‘സമാധാനത്തിൽ നിന്നും സമൃദ്ധിയിലേക്ക് എന്നതാണ് രണ്ട് ദിവസമായി നടക്കുന്ന ഉച്ചകോടിയുടെ പ്രമേയം. കേന്ദ്രമന്ത്രിമാർ, വിവിധ രാജ്യങ്ങളിലെ അംബാസിഡർമാർ, പ്രമുഖ വ്യവസായികൾ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് നിക്ഷേപകരും പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും.
ക്രമസമാധാനത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമാണ് സംസ്ഥാനമെന്നും ആഗോള നിക്ഷേപക ഉച്ചകോടിക്ക് മുന്നോടിയായുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സ് മീറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നേരത്തെ പറഞ്ഞിരുന്നു.
അദ്ദേഹം മീറ്റിൽ പറഞ്ഞു. നിക്ഷേപക ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഞങ്ങൾ രാജ്യത്തും വിദേശത്തുമായി പല സ്ഥലങ്ങളിലും പോയി. അവിടെ നിന്നെല്ലാം ഞങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതുവരെ 2 ലക്ഷം കോടി രൂപയുടെ നിക്ഷേപ പ്രമേയങ്ങളിൽ ഒപ്പുവച്ചു. തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നതിൽ സംസ്ഥാന സർക്കാർ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post