തിരുവനന്തപുരം : ജെഡിഎസ് നേതാവ് സി കെ നാണുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയാണ് സി കെ നാണുവിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് സികെ നാണു നേരത്തെ സമാന്തര ദേശീയ കൺവെൻഷൻ വിളിച്ചു ചേർത്തിരുന്നു. ഈ നടപടിയാണ് ദേവഗൗഡയെ പ്രകോപിപ്പിച്ചത്.
ജെഡിഎസ് ദേശീയ വൈസ് പ്രസിഡണ്ട് ആണ് സി കെ നാണു. ദേശീയതലത്തിൽ ജെഡിഎസ് എൻഡിഎയും ആയി സത്യത്തിൽ ആയതിനെ സികെ നാണു ശക്തമായി എതിർത്തിരുന്നു. തുടർന്നാണ് അദ്ദേഹം കോവളത്ത് വെച്ച് ഒരു സമാന്തര ദേശീയ കൺവെൻഷൻ വിളിച്ചുചേർത്തത്.
സിഎം ഇബ്രാഹിം അടക്കമുള്ള ചില നേതാക്കൾ ഈ സമാന്തര ദേശീയ കൺവെൻഷനിൽ പങ്കെടുത്തിരുന്നു. എന്നാൽ സംസ്ഥാന ജെഡിഎസിന്റെ അറിവോടെ ആയിരുന്നില്ല ഈ കൺവെൻഷൻ നടന്നിരുന്നത്. ഇതോടെ ജെഡിഎസ് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും സി കെ നാണുവിന് എതിരായി തിരിയുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ സി കെ നാണുവിനെ ജെഡിഎസിൽ നിന്നും പുറത്താക്കിയിരിക്കുന്നതായി എച്ച് ഡി ദേവഗൗഡ വ്യക്തമാക്കിയത്.








