ഭോപ്പാല്‍:വെള്ളം കുടിക്കുന്നിതിനിടെ ജീവനുള്ള തേനീച്ചയെ വിഴുങ്ങി 22 കാരന് മരിച്ചു.ബെറാസിയയിലെ മന്‍പുറ സ്വദേശിയായ ഹിരേന്ദ്ര സിംഗാണ് മരിച്ചത്. മദ്ധ്യപ്രദേശിലെ ബെറാസിയയിലാണ് സംഭവം. നാക്കിലും അന്നനാളത്തിനും തേനീച്ചയുടെ കുത്തേറ്റ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രാത്രി ഭക്ഷണത്തിന് ശേഷം കുടിക്കാന്‍ വെച്ച വെള്ളത്തില്‍ തേനീച്ച വീഴുകയായിരുന്നു. വീണത് ഹിരേന്ദ്ര കണ്ടില്ല. വെള്ളം കുടിച്ചതിന് പിന്നാലെ ഇയാള്‍ക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ചികിത്സയ്ക്കിടെ ഛര്‍ദിച്ചപ്പോള്‍ തേനീച്ച പുറത്തുവന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
യുവാവിനെ ബെറാസിയയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ഡോക്ടര്‍മാര്‍ ഹാമിദിയ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post