Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

വിശാല ഹിന്ദു ഐക്യം – ഛത്തീസ്‌ഗഡിൽ ഗംഭീര നീക്കവുമായി ബി ജെ പി

ഹിന്ദു ഐക്യത്തിന്റെയും ഏകതയുടെയും ഒരു സവിശേഷ ചിത്രം തന്നെയാണ് ഛത്തീസ്‌ഗഡിൽ നിന്നും ലഭിക്കുന്നത്. ഓ ബി സി സെൻസസും മറ്റ് തന്ത്രങ്ങളുമായി ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന കോൺഗ്രസും കമ്മ്യൂണിസ്റ്കാരും ഒരു വശത്ത് ഉള്ളപ്പോഴാണ് വിശാല ഹിന്ദു ഐക്യത്തിലേക്കുള്ള നടപടികളുമായി ബി ജെ പി അതിവേഗം മുന്നോട്ടേക്ക് പോകുന്നത്.

by Brave India Desk
Dec 11, 2023, 08:16 am IST
in Special, India, Article
Share on Facebook
Tweet
WhatsApp
Telegram

റായ്പ്പൂർ: ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രിയായി മുൻ കേന്ദ്രമന്ത്രിയും ഗോത്ര വർഗ്ഗ നേതാവുമായ വിഷ്ണു ദിയോ സായിയെ തിരഞ്ഞെടുത്ത് ബി ജെ പി.  മുതിർന്ന ആദിവാസി നേതാവ് വിഷ്ണു ദിയോ സായിയെ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തപ്പോൾ ഒബിസിവിഭാഗത്തിൽ നിന്നുള്ള അരുൺ സാവോയും  ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള വിജയ് ശർമ്മയും രണ്ട് ഉപമുഖ്യമന്ത്രിമാരായേക്കും.

Stories you may like

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

സൗദി ജയിലിൽ നിന്ന് മോചനം! നിർണായകമായി കേന്ദ്ര ഇടപെടൽ; മോദിക്ക് നന്ദി പറഞ്ഞ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

മുൻ മുഖ്യമന്ത്രി രമൺ സിംഗ് ആയിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുക എന്നായിരുന്നു പൊതുവിൽ കരുതപ്പെട്ടിരുന്നത് എന്നാൽ അപ്രതീക്ഷിതം ആയിട്ടാണ് വിഷ്ണു ദിയോ സായിയുടെ രംഗപ്രവേശം. മുൻ മുഖ്യമന്ത്രി രമൺ സിംഗ് തന്നെയാണ് വിഷ്ണുവിന് വേണ്ടി നാമനിർദ്ദേശം നടത്തിയത്.

ഹിന്ദു ഐക്യത്തിന്റെയും ഏകതയുടെയും ഒരു സവിശേഷ ചിത്രം തന്നെയാണ് ഛത്തീസ്‌ഗഡിൽ നിന്നും ലഭിക്കുന്നത്. ഓ ബി സി സെൻസസും മറ്റ് തന്ത്രങ്ങളുമായി ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന കോൺഗ്രസും കമ്മ്യൂണിസ്റ്കാരും ഒരു വശത്ത് ഉള്ളപ്പോഴാണ് വിശാല ഹിന്ദു ഐക്യത്തിലേക്കുള്ള നടപടികളുമായി ബി ജെ പി അതിവേഗം മുന്നോട്ടേക്ക് പോകുന്നത്.

വിഷ്ണു ദിയോ സായിയുടെ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് മാത്രമല്ല, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ഒരു മാസ്റ്റർസ്ട്രോക്ക് തന്നെയായിരിക്കുമെന്ന് നിസംശയം പറയാം.

ഛത്തീസ്ഗഡിലെ ഗോത്രമേഖലയിലെ ഒരു ജനപ്രിയ മുഖമാണ് വിഷ്ണു ദിയോ സായ്, കൂടാതെ സംഘടനയിൽ നല്ല സ്വാധീനവും വിഷ്ണു ദിയോ സായിക്ക് ഉണ്ട്. ഛത്തീസ്ഗഡിലെ മൊത്തം ജനസംഖ്യയിൽ ഏകദേശം 32% ഗോത്രവർഗ്ഗക്കാരാണ് ഉള്ളത്, ഇത് ഇന്ത്യയിലെ മൊത്തം ഗോത്രവർഗ്ഗ ജനസംഖ്യയുടെ 7.5% ആണ്. സംസ്ഥാനത്ത് 90 അസംബ്ലി സീറ്റുകളിൽ 23 എണ്ണം ആദിവാസി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇത് മാത്രമല്ല, ദുർഗ്, റായ്പൂർ, ബിലാസ്പൂർ ഡിവിഷനുകളിൽ ഗണ്യമായ സാന്നിധ്യമുള്ള സാഹു സമുദായത്തിൽ നിന്നാണ് സായ് വരുന്നത്.

സർഗുജ ഡിവിഷനിൽ (വടക്കൻ ഛത്തീസ്ഗഡ്) വരുന്ന ജഷ്പൂർ ജില്ലയിൽ നിന്നാണ് വിഷ്ണു ദിയോ സായ് വരുന്നത്. സർഗുജ ഡിവിഷനിൽ ആറ് ജില്ലകളുണ്ട് – സർഗുജ, കൊറിയ, രാമാനുജ്ഗഞ്ച്-ബൽറാംപൂർ, സൂരജ്പൂർ, ജഷ്പൂർ, മനേന്ദ്രഗഡ്-ചിർമിരി-ഭരത്പൂർ. ഇവയ്ക്ക് ആകെ 14 നിയമസഭാ സീറ്റുകളാണുള്ളത്. മിക്ക തിരഞ്ഞെടുപ്പുകളിലും സർഗുജ വോട്ടർമാർ ഒരു പാറ്റേണിലാണ് വോട്ട് ചെയ്യുന്നത്.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി എസ് സിംഗ് ദിയോയെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നു സർഗുജയിലെ ജനങ്ങൾ,അതിനാൽ 14ൽ 14 സീറ്റും അവർ കോൺഗ്രസിന് നൽകി. എന്നാൽ ഭൂപേഷ് ബാഗേലിനെ മുഖ്യമന്ത്രിയാക്കി കോൺഗ്രസ് മുന്നോട്ട് പോയി. ഇത് ട്രൈബൽ ജനവിഭാഗങ്ങൾക്കിടയിൽ വലിയ നിരാശയാണ് സമ്മാനിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിഷ്ണു ദിയോ സായിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്നും അദ്ദേഹത്തെ വലിയ ആളാക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എന്നത്തേയും പോലെ തങ്ങളുടെ വാഗ്ദാനം പാലിച്ചിരിക്കുകയാണ് ബി ജെ പി.

ഇപ്പോൾ, ഛത്തീസ്ഗഢിലെ ഒരു ഗോത്രവർഗ നേതാവിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ, ബിജെപി, സർഗുജ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുക മാത്രമല്ല, മധ്യപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ എന്നിവയുടെ സമീപ പ്രദേശങ്ങളിൽ ഗണ്യമായ ഗോത്രവർഗ ജനസംഖ്യയുള്ള പ്രദേശങ്ങളിൽ കോൺഗ്രസിനെക്കാൾ മുൻതൂക്കം നിലനിർത്തുകയും ചെയ്യുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

കൂടാതെ, അരുൺ സാവോയെയും വിജയ് ശർമ്മയെയും ഉപമുഖ്യമന്ത്രിമാരാക്കിയതിലൂടെ, ഒബിസി, ബ്രാഹ്മണ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ബി ജെ പി നൽകിയിട്ടുണ്ട്. നിയമസഭാ സ്പീക്കർ എന്ന നിലയിൽ സംസ്ഥാനത്തെ ഏറ്റവും ശക്തനായ നേതാവായ രമൺ സിംഗ് രജപുത്ര പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മാത്രമല്ല വിയോജിപ്പിന്റെയോ കലാപത്തിന്റെയോ ഏത് സാധ്യതയെയും തടയുകയും ചെയ്യും.

ഓരോ ചുവടും സൂക്ഷിച്ച് വച്ചു കൊണ്ട് വിശാല ഹിന്ദു ഐക്യം എന്ന ലക്ഷ്യത്തിലേക്ക് മുന്നോട്ടേക്ക് പോയ്കൊണ്ടിരിക്കുകയാണ് ബി ജെ പി, അതിലെ തിളങ്ങുന്ന ഒരേടാണ് ഛത്തിസ്‌ഗഡിലെ സാഹചര്യം

Tags: chathisghadVishnu Deo Saihindu unity
Share18
Tweet
Send
Share

Latest stories from this section

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

സൗദി ജയിലിൽ നിന്ന് മോചനം! നിർണായകമായി കേന്ദ്ര ഇടപെടൽ; മോദിക്ക് നന്ദി പറഞ്ഞ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

രാത്രി 12 മണിവരെ കുടിക്കേണ്ട! പിണറായി കൂട്ടിയ ബാർ സമയം വെട്ടിച്ചുരുക്കാൻ സർക്കാർ

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies