മടക്കേരി: വീട്ടുകാരറിയാതെ വിവാഹം നടത്തിത്തരാമെന്ന് വാഗ്ദാനം ചെയ്ത് വയോധികനെ ബ്ലാക് മെയിൽ ചെയ്ത് പണം തട്ടിയെടുത്ത സംഘത്തിലെ മൂന്നു കർണാടക സ്വദേശികളെ കുടക് പോലീസ് പിടികൂടി. ബണ്ട്വാൾ സ്വദേശി അബ്ദുൾ ബഷീർ (29), കഡബ സ്വദേശി സാദിഖ് (30), ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളം ജില്ലക്കാരനായ വിമുക്ത ഭടൻ ജോൺ മാത്യു (64) ആണ് തട്ടിപ്പിനിരയായത്. എട്ടുലക്ഷം രൂപയാണ് തട്ടിയെടുത്തത്. അവിവാഹിതനായ ജോൺ മാത്യുവിന്റെ ഡ്രൈവറായി പ്രതികളിലൊരാളായ ഫൈസൽ സേവനമനുഷ്ഠിച്ചിരുന്നു.
കുടകിൽ തന്റെ പരിചയത്തിലുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ നവംബർ 26ന് ജോണിനെ ഫൈസൽ മടിക്കേരിയിലെ ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി. അബ്ദുൾ ബഷീർ, സാദിഖ്, അമീർ എന്നിവരാണ് വിവാഹത്തിന് സൗകര്യമൊരുക്കാൻ എന്ന പേരിൽ അവിടെയുണ്ടായിരുന്നത്. അന്ന് വൈകീട്ട് തന്നെ നാല് പ്രതികളും ചേർന്ന് ജോണിനെ ബ്ലാക്ക് മെയിൽ ചെയ്തു
10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ വിവരം വീട്ടുകാരെ അറിയിക്കുമെനായിരുന്നു ഭീഷണി. തുടർന്ന് 8 ലക്ഷം രൂപയും ബാക്കി തുകയുടെ ചെക്കും നൽകി. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ജോൺ പിന്നാലെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പ്രതികളിൽനിന്ന് മൂന്ന് മൊബൈൽ ഫോണുകളും ഒരുലക്ഷം രൂപയും 2,10,000 രൂപയുടെ ചെക്കും പോലീസ് പിടിച്ചെടുത്തു









Discussion about this post