തിരുവനന്തപുരം : ചലച്ചിത്ര നടന് ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഉപാധ്യക്ഷനായി നിയമിതനായ നടൻ ദേവന് ഭാവുകങ്ങൾ നേരുന്നുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ദേവന്റെ പാര്‍ട്ടിയായ ‘കേരള പീപ്പിള്‍സ് പാര്‍ട്ടി’ 2021 ലാണ് ബിജെപിയില്‍ ലയിച്ചത്. കെ.സുരേന്ദ്രന് നയിച്ച ‘വിജയ് യാത്ര’യുടെ സമാപന വേദിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരിട്ട് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ദേവൻ കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബി ജെ പിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചത്.
പിന്നീട് ബിജെപിയുമായുള്ള കേരള പീപ്പിൾസ് പാർട്ടിയുടെ സഹകരണം ശക്തമായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ദേവന് ബിജെപി ഔദ്യോഗിക ചുമതല നൽകിയത്.
Discussion about this post