2014 മെയില്‍ 282 സീറ്റുകള്‍ മികച്ച വിജയത്തോടെയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ആ വര്‍ഷത്തെ ആറുമാസക്കാലം ബി.ജെ.പിയാണ് ഭരണത്തിന് നേതൃത്വം നല്‍കിയത്. 2015 മോദി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാറിന്റെ ഭരണത്തിലായിരുന്നു.
2015 അവസാനിക്കുമ്പോള്‍ ഒരു വര്‍ഷത്തെ ഭരണം വിലയിരുത്തേണ്ട് സമയം കൂടിയാണിത്. രാജ്യത്തിന് ഗുണം നല്‍കുന്നതായിരുന്നോ എന്‍.ഡി.എ ഭരണം, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റിയോ എന്നീ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
എന്‍.ഡി.എ സര്‍ക്കാറിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടങ്ങളിലൂടെ –
പ്രധാനമന്ത്രിയുടെ ജീവന്‍ ജ്യോതി ഭീമ യോജനയുടെ ഭാഗമായത് 2.9 കോടി ആളുകള്‍. സുരക്ഷ ഭീമ യോജനയില്‍ 9.2 കോടി ആളുകള്‍ ചേര്‍ന്നപ്പോള്‍ അടല്‍ പെന്‍ഷന്‍ യോജനയില്‍ 14 ലക്ഷം അംഗങ്ങള്‍ പദ്ധതിയുടെ ഭാഗമായി.
ജന്‍ ധന്‍ യോജനയിലൂടെ 19.21 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. 26.82 കോടി നിക്ഷേപമാണ് പദ്ധതിയിലൂടെ ഉണ്ടായത്. 16.75 റുപേ കാര്‍ഡുകള്‍ തുറന്നു.
പുതിയ വിദ്യാഭ്യാസനയം രൂപീകരിച്ചു
310000 ഓളം പബ്ലിക് ഹെല്‍ത്ത് സെന്ററുകളിലെ സേവനങ്ങളില്‍ മികച്ച നിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി മികച്ച സേവനം നല്‍കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള അവാര്‍ഡ് കായകല്‍പ് ആരംഭിച്ചു.
ആരോഗ്യ നിലവാരത്തിലെ പുരോഗതി കണക്കാക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെ രൂപീകരിച്ചു. കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി ഉറപ്പുവരുത്തുന്നതിന് മിഷന്‍ ഇന്ദ്രധനുഷ് പദ്ധതി ആവിഷ്‌കരിച്ചു. പോളിയോ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നാല് പുതിയ വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കി.
ഇന്ത്യയിലെ സ്‌കൂളുകള്‍ ജീമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ മാപ്പിലിടം നേടി. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നയരൂപീകരണങ്ങള്‍ക്ക് പ്രയോജനമാകുമിത്.
2015 പകുതിയോടെ എഫ്.ഡി.ഐ ഗ്രീന്‍ഫീല്‍ഡ് നിക്ഷേപത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.
സബ്‌സിഡിയോടു കൂടി വിവധ ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ വഴി എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്തു. വൈദ്യുതി ലാഭവും മലിനീകരണ നിയന്ത്രവും ഒരു പോലെ ഉറപ്പ് വരുത്തുന്നതാണ് എല്‍.ഇ.ഡി ബള്‍ബ്.
മുദ്ര പദ്ധതിയിലൂടെ 45948 കോടിയോളം രൂപ 60 ലക്ഷത്തോളം പാവപ്പെട്ട സംഭരകര്‍ക്ക് നല്‍കാന്‍ കഴിഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ലോക സാമ്പത്തിക ഫോറത്തിന്റെ റാങ്കിംഗില്‍ ഇന്ത്യ 71ാം സ്ഥാനത്ത് നിന്ന് 66ാം സ്ഥാനത്തെത്തി. ലോകബാങ്കിന്റെ ബിസിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യ 12ാം സ്ഥാനത്തെത്തി.
അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ പുരോഗതി ഉണ്ടായി.
ഭൂകമ്പമുണ്ടായ നേപ്പാളിന് ഒരു ബില്ല്യണ്‍ ഡോളര്‍ സഹായം നല്‍കി. ഇന്ത്യയും ഭൂട്ടാനുമായി ഹൈഡ്രോ-ഇലക്ട്രിക് പ്രോജക്ടുകള്‍ക്ക് ധാരണയായി. അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി പ്രതിവര്‍ഷം 10000 സ്‌കോളര്‍ഷിപ്പുകള്‍ കൂടി അടുത്ത അഞ്ച് വര്‍ഷത്തേക്കായി പുറത്തിറക്കി.
ഭിന്നശേഷിക്കാരുടെ ഫീസുകള്‍ ഐ.ഐ.ടി ഉപേക്ഷിച്ചു.
പുനസ്ഥാപിക്കാന്‍ കഴിയുന്ന ഊര്‍ജ്ജ മേഖലയിലും നേട്ടമുണ്ടായി.
2022 ആവുമ്പോഴേക്കും പുനസ്ഥാപിക്കാന്‍ കഴിയുന്ന ഊര്‍ജ്ജ ഉല്‍പ്പാദനം 175 ജിഗാ വാട്ട് ആകും. സൗരോര്‍ജ്ജം 20 ജിഗാ വാട്ടില്‍ നിന്ന് 100 ജിഗാവാട്ടായി ഉയര്‍ന്നു. കൃഷി ആവശ്യത്തിനും കുടിവെള്ളത്തിനുമായി ഒരു ലക്ഷത്തോളം സോളാര്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ ധാരണയായി.
10 പ്രധാനപ്പെട്ട വിഷയങ്ങളിലെ പരിഹാരത്തിനായി 1000 കോടി രൂപയുടെ ഗവേഷണ പദ്ധതികള്‍ക്ക് രൂപം നല്‍കി. ഐ.ഐ.ടിയുടെയും ഐ.ഐ.എസിന്റെയും സഹകരണത്തോടെയാണ് പദ്ധതി.
20000 കോടി രൂപയുടെ ഗംഗാ പുനരുദ്ധാരണ പദ്ധതി 2020 ആവുമ്പോഴേക്കും പൂര്‍ത്തിയാക്കും. ഇതിന്റെ ഭാഗമായി ഹമാര ജല്‍ ഹമാരാ ജീവന്‍ എന്ന പരിപാടി 485 ഓളം ജില്ലകളില്‍ നടത്തി.
ഭിന്നശേഷിക്കാരായ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 30000 രൂപയുടെ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്ന പദ്ധതി.
38 രാജ്യങ്ങളില്‍ നിന്നായി 352 അധ്യാപകര്‍ ഇന്ത്യയില്‍ പഠിപ്പിക്കാന്‍ രജിസ്റ്റര്‍ ചെയ്തു.
ആഭ്യന്തര മന്ത്രാലയം വീസ, പാസ്‌പോര്‍ട്ട് നിയമങ്ങള്‍ ലഘൂകരിച്ചു.
ഓവര്‍സീസ് സിറ്റിസെന്‍ഷിപ്പ് ഓഫ് ഇന്ത്യ(ഒ.സി.ഐ)ഉള്‍പ്പെട്ടവര്‍ക്ക് ആജീവനാന്ത വിസ അനുവദിച്ചു. ഇന്റര്‍നെറ്റ് വിസ പദ്ധതി ആവിഷ്‌കരിച്ചു.
കര്‍ഷകര്‍ക്കായി രണ്ട് മൊബൈല്‍ ഫോണ്‍ ആപ്പുകള്‍ തുടങ്ങി.
ക്രോപ് ഇന്‍ഷുറന്‍സ് മൊബൈല്‍ ആപ്- വിത്തുകളുടെ ഇന്‍ഷുറന്‍സ് കാര്യങ്ങള്‍ അറിയാനും ലോണിന്റെ നിരക്കും പ്രീമിയം നിരക്കും അറിയാന്‍ കഴിയും.
അഗ്രി മാര്‍ക്കറ്റ് മൊബൈല്‍ ആപ്പ് – കര്‍ഷകരുടെ താമസസ്ഥലത്ത് നിന്ന് 50 കിലോമീറ്റര്‍ ചുറ്റളവില്‍ വിളകളുടെ മാര്‍ക്കറ്റ് വിലെയക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന ആപ്പ്.
കര്‍ഷകര്‍ക്കായി യൂറിയ പോളിസി പ്രഖ്യാപിച്ചു. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രാജ്യം യൂറിയ ഉത്പാദനം 141 എല്‍.എം.റ്റി ആയി ഉയര്‍ന്നു.
Discussion about this post