ഉധംപൂര്‍:കേന്ദ്ര പദ്ധതികളെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള വിക്ഷിത് ഭാരത് സങ്കല്‍പ് യാത്ര ജമ്മുകാശ്മീരിലെ ഉധംപൂരില്‍. പരിപാടിയില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി സഞ്ജീവ് വര്‍മ്മ വിശിഷ്ടാതിഥിയായി . ‘വികസിത ഇന്ത്യ’യെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായുള്ള ശ്രമങ്ങളാണ് ഈ യാത്രയിലൂടെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്.
ഇത് ജനങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കുക മാത്രമല്ല ,സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് പഠിക്കാനും അവരുടെ ആശങ്കകള്‍ പ്രകടിപ്പിക്കാനുമുള്ള ഒരു വേദി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 9 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തുടനീളമുള്ള വിബിഎസ്‌വൈ ഗുണഭോക്താക്കളുമായി സംവദിച്ചിരുന്നു.
അവരവരുടെ മണ്ഡലങ്ങളിലെ വോട്ടര്‍മാരുമായി താഴേത്തട്ടില്‍ ബന്ധമുണ്ടാക്കാനും തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളിലേക്കെത്താനും കേന്ദ്രത്തിന്റെ പദ്ധതികള്‍ അവതരിപ്പിക്കാനുമുള്ള അവസരമാണ് ഭാരത് സങ്കല്‍പ്പ് യാത്ര. അര്‍ഹരായവരിലേക്ക്, പ്രത്യേകിച്ച് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരിലേക്ക് ക്ഷേമപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്ന് നരേന്ദ്രമോദി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.









