ന്യൂയോർക്ക്: അപ്രതീക്ഷിതമായി ലൈറ്റുകൾ മിന്നിയണഞ്ഞതും ലിഫ്റ്റുകളും സബ് വേ സർവീസുകളും പാതിവഴിയിൽ നിന്നതും ന്യൂയോർക്ക് നഗരത്തെ പരിഭ്രാന്തിയിലാക്കി. ഇതോടൊപ്പം തീഗോളം കണ്ടതും പൊട്ടിത്തെറി ശബ്ദം കേട്ടതും പരിഭ്രാന്തി ഇരട്ടിയാക്കി. എന്നാൽ, നഗരത്തിന്റെ വൈദ്യുത നാഡിയായ മാൻഹട്ടനിലെ ബ്രൂക്ക്ലിൻ സബ്സ്റ്റേഷനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് പ്രതിസന്ധി സൃഷ്ടിച്ചത് എന്ന വാർത്ത പുറത്ത് വന്നതോടെ ആശങ്കകൾക്ക് വിരാമമായി.
വ്യാഴാഴ്ച അർദ്ധരാത്രിക്ക് തൊട്ടുമുൻപായിരുന്നു സംഭവം. ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കാതെ പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞതായി സബ്സ്റ്റേഷൻ അധികൃതർ വ്യക്തമാക്കി.
ഹൈടെൻഷൻ ട്രാൻസ്മിഷൻ ലൈനിൽ ഉണ്ടായ അപാകതയാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ ഇത് എന്തുകൊണ്ടാണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
ആധുനിക ന്യൂയോർക്ക് നഗരത്തിന് തീരെ പരിചിതമല്ലാത്ത അനുഭവമാണ് വൈദ്യുതി തടസ്സം. അതിനാൽ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയവർ വലിയ തോതിൽ പരിഭ്രാന്തരായി. വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചുവെങ്കിലും ചിലയിടങ്ങളിൽ ലിഫ്റ്റുകൾ ചലനം വീണ്ടെടുക്കാൻ വൈകിയതിനെ തുടർന്ന് ഇവയിൽ കുടുങ്ങിയ പത്തോളം പേരെ അടിയന്തിരമായി ഫയർ ബ്രിഗേഡ് എത്തി പുറത്തിറക്കി.
ഗ്രാൻഡ് സെൻട്രൽ ടെർമിനലിനും വാൾസ്ട്രീറ്റിനും ഇടയിലുള്ള സബ് വേ സേവനങ്ങളാണ് തടസ്സപ്പെട്ടത്. അധികം വൈകാതെ ഇത് പുനരാരംഭിക്കാൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു.
https://twitter.com/AsadFromNYC/status/1735533434351636681?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1735533434351636681%7Ctwgr%5E822bd520a89602077cef73f9cca8c63cf8d1840c%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.news18.com%2Fworld%2Fnew-york-city-explosion-brooklyn-substation-brief-blackout-elevators-stop-subway-services-con-edison-8705685.html
Discussion about this post