ആലപ്പുഴ: എക്‌സൈസിന്റെ വ്യാജമദ്യ-മയക്കുമരുന്ന് പരിശോധനകള്‍ക്കായി വനിതകളെയും നിര്‍ബന്ധമായും കൊണ്ടുപോകണമെന്ന് എക്‌സൈസ് കമ്മിഷണറുടെ ഉത്തരവ്. വനിതാജീവനക്കാര്‍ രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെ ജോലി ചെയ്യണം. ഓഫീസ് റൈറ്റര്‍ ജോലിക്ക് വനിതകളെ ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ട്.
വനിതാജീവനക്കാര്‍ 10ന് ഓഫീസിലെത്തി വൈകീട്ട് അഞ്ചിന് പോകുന്നുവെന്ന ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. ഇവര്‍ അനുവാദം കൂടാതെ ഓഫീസിന് പുറത്തുപോകാനും പാടില്ല. എക്‌സൈസില്‍ എല്ലാ ജീവനക്കാരും ജോലിസമയത്ത് നിര്‍ബന്ധമായും യൂണിഫോം ധരിച്ചിരിക്കണമെന്നും ഉത്തരവിലുണ്ട്.
ഉത്തരവിനെതിരെ സേനയ്ക്കുള്ളില്‍ വ്യാപകമായ അമര്‍ഷമാണ് ഉയര്‍ന്നത്. ജീവനക്കാര്‍ ജോലിഭാരത്താലും അധികാരകേന്ദ്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദത്താലും കടുത്ത മാനസികസമ്മര്‍ദത്തിലായിരിക്കുമ്പോഴാണ് പുതിയ ഉത്തരവെന്നാണ് ആക്ഷേപം.
എക്‌സൈസ് രഹസ്യപരിശോധന നടത്തുമ്പോള്‍ യൂണിഫോം ധരിക്കാറില്ല. യൂണിഫോം ധരിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യതയേറെയാണ്. എത്താന്‍ പ്രയാസമുള്ള സ്ഥലത്തെ ഓഫീസുകളില്‍ രാവിലെ ആറിന് ഹാജരാകുകയെന്നത് ഏറെ ബുദ്ധിമുട്ടിക്കുന്നതാണെന്നും ആക്ഷേപമുണ്ട്. .
കൂടാതെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പല ഓഫീസുകളിലും അടിസ്ഥാനസൗകര്യംപോലും ഇല്ല. ആവശ്യത്തിന് ജീവനക്കാരോ വാഹനങ്ങളോ ആധുനിക ഉപകരണങ്ങളോ ഇല്ലാത്തപ്പോള്‍ ഉത്തരവുകൊണ്ട് എന്ത് പ്രയോജനമെന്നാണ് ജീവനക്കാരുടെ ചോദ്യം.
Discussion about this post