പുതുക്കാട്: മാരകായുധങ്ങളുമായി പിടിയിലായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരിലൊരാള്‍ക്ക് തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയം. കുമ്പളപ്പറമ്പില്‍ അന്‍വറിനാണ് തീവ്രവാദ ബന്ധമുള്ളതായി സൂചന.
ഇത് സംബന്ധിച്ച് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഇയാളുടെ വീട്ടിലേക്ക് രാത്രികാലങ്ങളില്‍ എത്തുന്ന ആഢംബര കാറുകളും അപരിചിതരായ സന്ദര്‍ശകരും സംശയത്തിനിടയാക്കിയിട്ടുണ്ട്. വാഹനം കത്തിച്ച കേസുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അന്‍വര്‍.
നിരവധി കേസുകളില്‍ പ്രതിയായിട്ടും ഇയാളുടെ ഇടയ്ക്കിടെയുള്ള വിദേശയയാത്രകളാണ് പോലീസിനെ സംശയത്തിലാക്കിയത്. കഴിഞ്ഞ ദിവസം വരന്തരപ്പിള്ളി പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ. നാല് പോരെ മാരകായുധങ്ങളുമായി പിടികൂടിയത്.
പിടിയിലായവരുടെ ഫേസ്ബുക്ക് പോസ്റ്റുകളും പോലീസ് നിരീക്ഷണത്തിലാണ്.
Discussion about this post