മുന്‍ ചര്‍ച്ചകള്‍ പാളിയത് സിപിഎമ്മിന്റെ പിന്മാറ്റം മൂലം
കോഴിക്കോട്: കണ്ണൂരിലെ ആക്രമണം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന സിപിഎം നേതാവ് പിണറായി വിജയന്റെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍എസ്എസ്. എന്നാല്‍ ആര്‍എസ്എസ് തെറ്റു തിരുത്തി വരണമെന്ന പിണറായിയുടെ വാക്കുകള്‍ വെളിവാക്കുന്നത് അവരുടെ കാപട്യമാണെന്നും ആര്‍എസ്എസ് നേതാവ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സമാധാനം നിലനിര്‍ത്താന്‍ ആര്‍എസ്എസ് പ്രതിജ്ഞാബദ്ധമാണ്. സമാധാനം നിലനില്‍ക്കണമെന്നത് സംഘത്തിന്റെ എന്നത്തേയും നിലപാടാണ്. സിപിഎമ്മിന്റെ ഇന്നത്തെ നിലപാട് മാറ്റം ആത്മാര്‍ത്ഥമാണെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ തെറ്റുതിരുത്തിവരണമെന്ന സിപിഎം പിബി അംഗം പിണറായി വിജയന്റെ നിലപാട് തികഞ്ഞ അസഹിഷ്ണുതയെയാണ് കാണിക്കുന്നത്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നുള്ള വിജയന്റെ പ്രസ്താവനയിലെ കാപട്യമാണ് ഇതില്‍ വെളിവാകുന്നത്.
ഉഭയകക്ഷിചര്‍ച്ചയിലൂടെ കേരളത്തില്‍ സമാധാനം പുലര്‍ത്താന്‍ ആര്‍എസ്എസ് എന്നും തയ്യാറായിരുന്നുവെന്നും ,ബിഎംഎസ് ദേശീയനേതാവ് ദത്തോപാന്ത് ഠേംഗ്ഡി മുന്‍കയ്യെടുത്ത് ആരംഭിച്ച ചര്‍ച്ച നടക്കാതെ പോയത് സിപിഎമ്മിന്റെ ഏകപക്ഷീയ പിന്മാറ്റം കൊണ്ടായിരുന്നുവെന്നും ആര്‍എസ്എസ് വിശദീകരിച്ചു.
കണ്ണൂരില്‍ സമാധാനം കൊണ്ട് വരാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കേരള സന്ദര്‍ശനത്തിനിടെ പറഞ്ഞിരുന്നു. ആര്‍എസ്എസ് തെറ്റ് തിരുത്താന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നായിരുന്നു പിണറായി വിജയന് അതിന് നല്കിയ മറുപടി. തങ്ങള്‍ ശരിയെന്നും ആര്‍എസ്എസ് ആണ് എല്ലാ അക്രമത്തിനും കാരണമെന്ന സിപിഎമ്മിന്റെ കപടവാദം തുടരുന്നത് മേഖലയില്‍ സമാധാനം കൊണ്ട് വരാന്‍ സിപിഎം ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണെന്ന് ആര്‍എസ്എസ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.
Discussion about this post