കൊച്ചി: സംസ്ഥാനത്ത് വർഷാന്ത്യത്തിൽ സ്വർണ്ണവില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ പവന് 200 രൂപ വർധിച്ച് 46,400 രൂപ എന്ന നിലയിലാണ് ഡിസംബർ 22ലെ വ്യാപാരം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഒരു പവൻ സ്വർണത്തിന് 46,200 രൂപയായിരുന്നു നിരക്ക്.
തുടർച്ചയായ വർദ്ധനവിന് പിന്നാലെ വിലയിൽ നേരിയ കുറവ് വന്നതിന് ശേഷം വീണ്ടും തുടർച്ചയായി വില വർദ്ധിക്കുന്നതാണ് നിലവിലെ ട്രെൻഡ്.
ഡിസംബർ 1 മുതൽ 22 വരെയുള്ള തീയതികളിൽ സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വന്ന ഏറ്റക്കുറച്ചിലുകൾ ഇപ്രകാരമാണ്. ഡിസംബർ 1- 46,160, ഡിസംബർ 2- 46760, ഡിസംബർ 3- 46760, ഡിസംബർ 4- 47,080 (മാസത്തെ ഏറ്റവും ഉയർന്ന വില), ഡിസംബർ 5- 46,280, ഡിസംബർ 6- 45960, ഡിസംബർ 7- 46040, ഡിസംബർ 8- 46160, ഡിസംബർ 9- 45,720, ഡിസംബർ 10- 45720, ഡിസംബർ 11- 45560, ഡിസംബർ 12- 45,400, ഡിസംബർ 13- 45,320 (മാസത്തെ ഏറ്റവും കുറഞ്ഞ വില), ഡിസംബർ 14- 46,120, ഡിസംബർ 15- 46,200, ഡിസംബർ 16- 45,840, ഡിസംബർ 17- 45,840, ഡിസംബർ 18- 45,920, ഡിസംബർ 19- 45,920, ഡിസംബർ 20- 46,200, ഡിസംബർ 21- 46,200, ഡിസംബർ 22- 46,400
സംസ്ഥാനത്ത് ഈ മാസം ഏറ്റവും കുറഞ്ഞ സ്വർണ്ണവില രേഖപ്പെടുത്തിയത് ഡിസംബർ 13നായിരുന്നു. 45,320 രൂപയായിരുന്നു പവന് വില. ഏറ്റവും ഉയർന്ന സ്വർണ്ണവില രേഖപ്പെടുത്തിയത് ഡിസംബർ 4നായിരുന്നു. 47,080 ആയിരുന്നു അന്നത്തെ വില.
Discussion about this post