ഡല്‍ഹി: ഭീകരാക്രമണം നടന്ന പഞ്ചാബിലെ പത്താന്‍കോട്ടില്‍ തിരിച്ചില്‍ നടത്തുന്നതിനിടെ കൊല്ലപ്പെട്ടത് മലയാളി സൈനിക ഉദ്യോഗസ്ഥന്. പാലക്കാട് സ്വദേശി ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന് ഇ. കുമാറാണ് മരിച്ചത്. മണ്ണാര്‍ക്കാട് എളമ്പുലാശ്ശേരി സ്വദേശിയാണ് നിരഞ്ജന്.
നിരഞ്ജന്റെ മൃതദേഹം പത്താന്കോട്ടു നിന്ന് ഇന്ന് വൈകിട്ട് ഡല്‍ഹിയിലെത്തിക്കും. നിരഞ്ജന്റെ കുടുംബം നാളുകളായി ബംഗലൂരുവിലാണ് സ്ഥിര താമസം. അതിനാല്‍ പിന്നീട് മൃതദേഹം ബംഗലൂരുവിലേക്കാണ് കൊണ്ടു പോവുക.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നിരഞ്ജന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെയാണ് അപടമുണ്ടായത്. അപകടത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.
Discussion about this post