പാലക്കാട് : കോങ്ങാട് 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി ശിവകുമാറിന് 82 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. പട്ടാമ്പി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നു ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
2018 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന 11 വയസ്സ് പ്രായമുള്ള പെൺകുട്ടിയെയാണ് പ്രതിയായ ശിവകുമാർ പീഡിപ്പിച്ചത്. പിന്നീട് നിരവധി തവണ ഈ പീഡനം തുടരുകയും ചെയ്തിരുന്നു. പ്രതിയുടെ വാടകവീട്ടിൽ വച്ചാണ് പീഡനം നടന്നത്.
മാങ്കാവ് സ്വദേശിയാണ് പ്രതിയായ ശിവകുമാർ. പ്രതി പിഴയായി നൽകുന്ന മൂന്നു ലക്ഷത്തി നാൽപതിനായിരം രൂപ അതിജീവതയ്ക്ക് നൽകാനും കോടതി വിധിച്ചിട്ടുണ്ട്. പട്ടാമ്പി പോക്സോ അതിവേഗ കോടതിയിലെ ജഡ്ജി രാമു രമേശ് ചന്ദ്രബാബു ആണ് പ്രതിക്ക് 82 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചത്.
Discussion about this post