പശ്ചിമഘട്ടത്തെ തകര്‍ക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെന്നും വിമര്‍ശനം
പമ്പാ തീരത്തിന് കോണ്‍ക്രീറ്റ് ചെയ്യാന്‍ ഇവര്‍ക്ക് അനുവാദം കൊടുത്തത് ആരാണെന്ന് പ്രശസ്ത എഴുത്തുകാരി സുഗതകുമാരി. വേദിയിലുള്ള വിഎം സുധീരനോടല്ല..അദ്ദേഹത്തെ തനിക്കറിയാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുഖത്ത് നോക്കിയാണ് ഇത് ചോദിക്കുന്നതെന്നും സുഗതകുമാരി പറഞ്ഞു. ..പശ്ചിമഘട്ടത്തെ തകര്‍ക്കാനുള്ള കുത്സിത ശ്രമത്തിന് എന്തിനാണ് തല കുനിച്ച് കൊടുക്കുന്നതെന്നും സുഗതകുമാരി ചോദിച്ചു.
ഏഷ്യാനെറ്റ് ചാനല്‍ സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്ക്കരണ പരിപാടിയ്ക്കിടെയായിരുന്നു മുഖ്യമന്ത്രിക്കെതിരെ സുഗത കുമാരിയുടെ രൂക്ഷമായ വിമര്‍ശനം.
പുണ്യനദിയായ പമ്പ ഓരോ സീസണ് കഴിയുമ്പോഴും, കുട്ടനാട്ടിലേക്കു വന്നുവീഴുന്ന മാലിന്യ പ്രവാഹം എത്രമാത്രമാണെന്ന് വിഎസു സുധീരന് പറഞ്ഞു. വേമ്പനാട്കായലിന്റെ അവസ്ഥ എന്താണ്? കരമനയാറിന്റെ അവസ്ഥയെന്താണ്? ഒന്നും മറ്റൊന്നില്‍നിന്നു വ്യത്യസ്തമല്ല. ഇതിലേക്കു സര്‍ക്കാറിന്റെയും സമൂഹത്തിന്റെയും ശ്രദ്ധയിലേക്കു കൊണ്ടുവരണംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post