പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പ്രഭാസ്, പൃഥ്വിരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സലാർ ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ മാത്രം ഏകദേശം 95 കോടി രൂപയുടെ വരുമാനമാണ് ഇതുവരെ സലാർ നേടിയത്. അനിമൽ, ജവാൻ, പത്താൻ എന്നീ ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷനുകൾ തകർത്ത് കൊണ്ടണ് സലാർ മുന്നേറുന്നത്.
ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിനിടയിൽ സലാറിന് അഭിനന്ദനങ്ങളുമായി ചിരഞ്ജീവി രംഗത്തെത്തി. എന്റെ പ്രിയപ്പെട്ട ‘ദേവ’, റിബൽ സ്റ്റാർ പ്രഭാസിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ, സലാർ പാര്‍ട്ട് 1 സീസ് ഫയര്‍ ബോക്സ് ഓഫീസ് കത്തിച്ചു. ഈ മികച്ച നേട്ടത്തിന് സംവിധായകൻ പ്രശാന്ത് നീലിന് അഭിനന്ദനങ്ങൾ. അദ്ദേഹം ട്വീറ്റ് ചെയ്തു. പൃഥ്വിരാജ്, ശ്രുതിഹാസൻ, ജഗപതി ബാബു, എന്നിവർക്കും അദ്ദേഹം സ്നേഹം അറിയിച്ചു. ഒപ്പം മുഴുവൻ ടീമിനും ഈ ഗംഭീര വിജയത്തിൽ അഭിനന്ദനങ്ങൾ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കെജിഎഫും കാന്താരയുമുള്‍പ്പെടെ നിര്‍മ്മിച്ച ഹൊംബാലെ ഫിലിംസ് ആണ് സലാർ നിർമിച്ചിരിക്കുന്നത്. ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്ന സലാറിൽ ശ്രുതി ഹാസനാണ് നായിക. പൃഥ്വിരാജും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുൾപ്പെടെ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് സലാർ തിയറ്ററുകളിൽ എത്തിക്കുന്നത്.
Discussion about this post