ന്യൂയോർക്ക്: കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രം നശിപ്പിച്ചതിനെ അപലപിച്ച് അമേരിക്ക. നടന്നത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ഉത്തരവാദികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുവാനുള്ള പോലീസിന്റെ ശ്രമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും അധികൃതർ പറഞ്ഞു.
“കാലിഫോർണിയയിലെ ശ്രീ സ്വാമിനാരായൺ മന്ദിർ ഹിന്ദു ക്ഷേത്രം നനശിപ്പിക്കാൻ ശ്രമിച്ചതിനെ ഞങ്ങൾ അപലപിക്കുന്നു. ഉത്തരവാദികൾ ഈ പ്രവൃത്തിയുടെ വില നൽകേണ്ടി വരും എന്നുറപ്പാക്കാനുള്ള നെവാർക്ക് പോലീസ് വകുപ്പിന്റെ ശ്രമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു,” യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ബ്യൂറോ ഓഫ് സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ അഫയേഴ്‌സ് സമൂഹമാധ്യമം ആയ എക്‌സിൽ പുറത്തു വിട്ട പോസ്റ്റിൽ പറഞ്ഞു.
കാലിഫോർണിയയിലെ നെവാർക്കിലെ സിറ്റി ഓഫ് നെവാർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റ് പിടിഐക്ക് അയച്ച ഇമെയിൽ പ്രസ്താവനയിൽ, വെള്ളിയാഴ്ച രാവിലെ ഏകദേശം 8:35 ന്, നെവാർക്ക് പോലീസിന് ശ്രീ സ്വാമിനാരായൺ മന്ദിർ ഹിന്ദു ക്ഷേത്രത്തിൽ നശീകരണ ശ്രമം നടന്നതായി റിപ്പോർട്ട് ലഭിച്ചതായി പറഞ്ഞു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടനടി പ്രതികരിക്കുകയും ക്ഷേത്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തങ്ങളെ ഭയപ്പെടുത്താനാണ് ഈ പ്രവർത്തി നടത്തിയതെന്ന് ക്ഷേത്ര അധികാരികൾ പറഞ്ഞു.
“ഗ്രാഫിറ്റിയുടെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി, അപകീർത്തിപ്പെടുത്തൽ “ലക്ഷ്യം വച്ചുള്ള” പ്രവൃത്തിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു , വിദ്വേഷപരമായ കുറ്റകൃത്യമായി കണക്കാക്കി അന്വേഷിക്കുകയാണ്,” പോലീസ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി
സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ക്ഷേത്രം വികൃതമാക്കിയതിനെ ശക്തമായി അപലപിച്ചു കൊണ്ട് നേരത്തെ രംഗത്ത് വന്നിരുന്നു. .
Discussion about this post