തായ്പേയ്: നാല് ചൈനീസ് നാവിക കപ്പലുകളും രണ്ട് സൈനിക വിമാനങ്ങളും തായ്വാന് ചുറ്റും കണ്ടതായി തായ്വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഡിസം. 24 ഞായറാഴ്ച രാവിലെ 6 മണിക്കും തിങ്കളാഴ്ച രാവിലെ 6 മണിക്കും ഇടയിൽ ചൈനീസ് നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും തായ്വാൻ അതിർത്തിയിലുടനീളം സഞ്ചരിച്ചതായാണ് തായ്വാൻ ന്യൂസ് റിപ്പോർട്ട് ചെയ്തത്. അതെ സമയം പീപ്പിൾ ലിബറേഷൻ ആർമിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ വിമാനങ്ങളും നാവികസേനാ കപ്പലുകളും അയച്ചുകൊണ്ടും വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ചും തായ്വാൻ ശക്തമായി പ്രതികരിച്ചു.
ഈ നടപടി കൃത്യമായി ഫലം ചെയ്തു, ആ കാലയളവിൽ, ചൈനയുടെ പീപ്പിൾ ലിബറേഷൻ ആർമി വിമാനങ്ങളൊന്നും തന്നെ തായ്വാൻ കടലിടുക്ക് മീഡിയൻ ലൈൻ മുറിച്ചുകടക്കുകയോ തായ്വാനിലെ വ്യോമ പ്രതിരോധ ഐഡന്റിഫിക്കേഷൻ സോണിന്റെ തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ എത്തുകയോ ചെയ്തിട്ടില്ല .
തായ്വാനിൽ പട്രോളിംഗ് നടത്തുന്ന സൈനിക വിമാനങ്ങളുടെയും നാവിക കപ്പലുകളുടെയും എണ്ണം ക്രമേണ വർദ്ധിപ്പിച്ചുകൊണ്ട് 2020 സെപ്റ്റംബർ മുതൽ ഗ്രേ സോൺ തന്ത്രങ്ങളുടെ പ്രയോഗം ചൈന ശക്തമാക്കിയിട്ടുണ്ട്
ഗ്രേ സോൺ തന്ത്രങ്ങൾ, ഏറ്റുമുട്ടൽ, സംഘർഷം എന്നിവ ഒഴിവാക്കി കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സായുധ പോരാട്ടത്തിന്റെ പരിധിക്ക് താഴെയുള്ള സൈനികേതര മാർഗങ്ങൾ – ഉപയോഗിക്കുന്ന രീതിയാണ് . അതായത് സമാധാനത്തിനും യുദ്ധത്തിനും ഇടയിലുള്ള അപകടകരമായ വ്യവസ്ഥയാണിത്. യുദ്ധം തുടങ്ങിയിട്ടും ഇല്ല എന്നാൽ തുടങ്ങാൻ പോവുകായണ് എന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്യും.
Discussion about this post