കൊച്ചി: ക്രിസ്മസ് കഴിഞ്ഞ് വിപണി സജീവമാകുമ്പോള്‍ സ്വര്‍ണവില വീണ്ടും ഉയരുകയാണ്.പവന് 80 രൂപയാണ് ഉയര്‍ന്നത്. ഇതൊടെ സ്വര്‍ണവില ഉയര്‍ന്ന് 47,000 ലേക്ക് എത്തുന്നു. 46,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില.ഒരു ഗ്രാം സ്വര്‍ണത്തിന് 5,850 രൂപയാണ്.
കഴിഞ്ഞദിവസം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,720 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5,840 രൂപയുമായിരുന്നു വില.
ഇസ്രായേല്‍ ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ സ്വര്‍ണവില ഉയരുന്നുണ്ട്. ഇതാണ് കേരളത്തിലെ സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നത്. യുദ്ധത്തിന്റെ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ആവശ്യം ഉയരുന്നുണ്ട്.ഇതാണ് വിലവര്‍ദ്ധനവിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. വരും ദിവസങ്ങളിലും വില വര്‍ദ്ധനവ് തുടരുമെന്നാണ് വിവരം.











