കോഴിക്കോട്: ഒരു സഖാവിന്റെ രോമത്തില്‍ തൊട്ടാല്‍ അന്ന് എതിരാളികളെ ഇല്ലാതാക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതാവിന്റെ കൊലവിളി. കോഴിക്കോട് കുറ്റ്യാടിയിലാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എ.എം. റഷീദിന്റെ എതിരാളികളെ വകവരുത്തുമെന്ന ഭീഷണി പ്രസംഗം. കല്ലാച്ചി ഈന്തുള്ളതില്‍ ബിനു വധക്കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളെ തീര്‍ക്കുമെന്നും റഷീദ് മുന്നറിയിപ്പ് സിപിഎം നേതാവ് എം.വി.ജയരാജന് പങ്കെടുത്ത പാര്‍ട്ടി പൊതുയോഗത്തിലായിരുന്നു യുവനേതാവിന്റെ ആക്രോശം.
നാദാപുരം തൂണേരിയിലെ ഷിബിന്‍ വധക്കേസിലെ പ്രതികളെയും പ്രസ്ഥാനം കണക്കുപറഞ്ഞ് തീര്‍ക്കുമെന്ന് എ.എം.റഷീദ് കല്ലാച്ചിയിലെ പൊതുയോഗത്തില്‍ പ്രസംഗിച്ചിരുന്നു.
വീഡിയൊ കാണുക-
Discussion about this post