ന്യൂഡല്‍ഹി: ഡിസംബർ 30 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളുടെ ചില മേഖലകളിലും തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു.
ഡിസംബർ 31 മുതൽ മൂടൽമഞ്ഞിന് കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മൂടല്‍മഞ്ഞിന്റെ പശ്ചാത്തലത്തിൽ, നോയിഡയും ഗ്രേറ്റർ നോയിഡയും അടങ്ങുന്ന ഗൗതം ബുദ്ധ് നഗറിലെ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.
ഡിസംബർ 29, 30 തീയതികളിൽ വിദ്യാർത്ഥികൾക്കുള്ള സ്കൂളുകൾ അടച്ചിടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. എന്നിരുന്നാലും അധ്യാപകരും മറ്റ് ജീവനക്കാരും ജോലി ചെയ്യും.
Discussion about this post