കൊച്ചി: സിനിമയെ കുറിച്ചും തന്റെ വ്യക്തിജീവിതത്തെ കുറിച്ചും നിരന്തരം ആരാധകരുമായി സംവദിക്കുന്നയാളാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ സ്ഥിരീകരിച്ചു എന്ന് പറഞ്ഞുകൊണ്ട് അൽഫോൺസ് ഒരു പോസ്റ്റ് ഇടുകയും ഡിലീറ്റ് ചെയ്യുകയും ഉണ്ടായി. ഇപ്പോഴിതാ ഭാവി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആരാകണം എന്നതിലെ തന്റെ അഭിപ്രായമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.
”കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി നിങ്ങളാണെന്ന് എനിക്ക് ഉറപ്പുണ്ട്. ആദ്യം ഞാൻ കരുതിയത് സുരേഷ് ഗോപി ആണെന്നാണ്, പിന്നെ മാത്യു കുഴൽ നാടൻ ആണെന്ന് വിശ്വസിച്ചു. പിന്നെ ഞാൻ കരുതി രാഹുൽ മാംകൂട്ടത്തിലാണെന്ന്. പിന്നെ ഞാൻ കരുതി അത് ശശി തരൂരാണെന്ന്. എന്നാൽ ഇപ്പോൾ എനിക്ക് നല്ല ഉറപ്പുണ്ട്, അത് നിങ്ങളാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധിച്ചിട്ടുള്ള ഏക വ്യക്തി നിങ്ങളുടെ പിതാവായിരുന്നു. അടുത്തത് നിങ്ങളാണ്. നാടുവാഴികൾ നിങ്ങൾക്കു വേണ്ടി എഴുതപ്പെട്ട സിനിമയാണ്. ഞാൻ നിങ്ങളുടെ കൂടെയുണ്ട്. അതായത് കറുത്ത ഷർട്ടും വെള്ള മുണ്ടും ഇട്ടവരെല്ലാം നിങ്ങളുടെ കൂടെയുണ്ട്.”- ചാണ്ടി ഉമ്മൻ
നവകേരളസദസ്സിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന വഴിയരികിൽ കറുപ്പണിഞ്ഞ് ഇരുന്ന് ചാണ്ടി ഉമ്മൻ പ്രതിഷേധിച്ചിരുന്നു. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിന് മുന്നിലാണ് കറുപ്പണിഞ്ഞ് ഒറ്റയാൾ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എത്തിയത്. ഇതാണ് അൽഫോൺസ് പുത്രന്റെ പോസ്റ്റിന് ആധാരം.
ശേഷം സുരേഷ് ഗോപിയെക്കുറിച്ചും അദ്ദേഹം വാചാലനായി.താങ്കളുടെ ലക്ഷ്യത്തിനു പക്ഷെ 50 ലക്ഷം കോടിയുടെ മൂല്യമുണ്ട്. പിന്നെ, ഒരു സ്ത്രീയുടെയും അനുവാദമില്ലാത്ത അവരുടെ ദേഹത്തു സ്പർശിക്കരുത്. അത് മാത്രാമാണ് താങ്കളിൽ ഞാൻ കണ്ട ന്യൂനത. അത് മാടമ്പിത്തരമായിപ്പോയി. എനിക്ക് ഇപ്പോഴും നിങ്ങളിൽ പ്രതീക്ഷയുണ്ടെന്നായിരുന്നു വാക്കുകൾ.
Discussion about this post