Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ചരിത്രത്തിലാദ്യമായി ഭക്തര്‍ പാതിവഴിയില്‍ മാല അഴിച്ചുവച്ച് മടങ്ങിപ്പോയി; ഈ ദുരവസ്ഥ മകരവിളക്കിന് ഉണ്ടാകരുത്; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

by Brave India Desk
Dec 30, 2023, 01:38 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ നേരിട്ട ബുദ്ധിമുട്ടുകൾ മകരവിളക്ക് സമയത്ത്‌ നേരിടേണ്ടി വരരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതുവരെ സര്‍ക്കാരിനും ദേവസ്വത്തിനും ഉണ്ടായ വീഴ്ചകള്‍ പരിഹരിച്ച് എല്ലാ ഭക്തര്‍ക്കും സുഗമായ ദര്‍ശനം നടത്തുവാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

41 ദിവസം വ്രതമെടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും കടമയാണ്. എന്നാല്‍ ആ കടമയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്ന ദയനീയമായ കാഴ്ചയാണ് ശബരിമലയില്‍ കണ്ടത്. ചരിത്രത്തിലാദ്യമായി ഭക്തര്‍ പാതിവഴിയില്‍ മാല അഴിച്ചു വച്ച് മടങ്ങിപ്പോകുന്ന ദുരവസ്ഥയുണ്ടായി എന്നത് സങ്കടകരമാണ്.

Stories you may like

ഞങ്ങൾ എവിടെയെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇത് തെളിയിക്കും: ഡൽഹിയിൽ അതീവസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ!

9/11 മോഡൽ ആക്രമണം; ഇസ്രായേലിലെ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ നീക്കം, ഫ്ലൈ ദുബായ് പൈലറ്റ് പദ്ധതിയിട്ടത് വൻ ദുരന്തം!

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ കടുത്ത അലംഭാവമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. വരുന്ന മകരവിളക്ക് തീര്‍ത്ഥാടനത്തിന് എല്ലാ അയ്യപ്പഭക്തന്മാര്‍ക്കും സുഗമായ ദര്‍ശനം നടത്തുവാനും അഭിഷേകം നടത്തുവാനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തുവാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം 

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം ഒരുക്കിക്കൊടുക്കുന്നതിലും അടിസ്ഥാനസൗകര്യം ഒരുക്കുന്നതിലും സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ദയനീയമായി പരാജയപ്പെട്ടു. 41 ദിവസം വ്രതമെടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും കടമയാണ്. എന്നാല്‍ ആ കടമയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്ന ദയനീയമായ കാഴ്ചയാണ് ശബരിമലയില്‍ കണ്ടത്. ഇന്ത്യയിലെ തന്നെ ഏറ്റവും സുപ്രധാനമായ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ചരിത്രത്തിലാദ്യമായി ഭക്തര്‍ പാതിവഴിയില്‍ മാല അഴിച്ചു വച്ച് മടങ്ങിപ്പോകുന്ന ദുരവസ്ഥയുണ്ടായി എന്നത് സങ്കടകരമാണ്.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ കടുത്ത അലംഭാവമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. നിരവധി ദിവസങ്ങളില്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് 15 മുതല്‍ 20 മണിക്കൂര്‍ വരെ ക്യൂവാണ് ഉണ്ടായത്. വെള്ളവും ഭക്ഷണവും ഇല്ലാതെ മണിക്കൂറുകളോളം കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരും ക്യൂ നില്‍ക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് കുടിവെള്ളം പോലും നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. അപ്പാച്ചിമേട്ടില്‍ 12 വയസുകാരി കുഴഞ്ഞുവീണു മരിച്ച ദാരുണ സംഭവം വരെ ഉണ്ടായി.

മണ്ഡലകാലത്തിനു മുന്നോടിയായി മുന്നൊരുക്കങ്ങളോ, അവലോകനമോ നടത്താത്തതാണ് ഇതിന്റെ പ്രധാന കാരണം. കാര്യമായ അവലോകന യോഗങ്ങള്‍ നടക്കാത്തതും പോലീസും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കങ്ങളും തീര്‍ഥാടന കാലത്തെ ദോഷകരമായി ബാധിച്ചു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഭംഗിയായി നടന്നിരുന്ന ശബരിമല തീര്‍ത്ഥാടനമാണ് ഇത്തവണ താറുമാറായത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി തന്നെ പമ്പയിലെത്തി അവലോകന യോഗം നടത്തി ഏഴ് വകുപ്പുകളെ ഏകോപിപ്പിച്ചിരുന്നു. തിരക്ക് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ഫലപ്രദമായി നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ ഈ മണ്ഡലകാലത്ത് ഉണ്ടായ സംഭവങ്ങള്‍ ചരിത്രത്തിലാദ്യമാണ്.

ശബരിമലയില്‍ പോലീസിന്റെ പ്രവര്‍ത്തനം പരിതാപകരമായിരുന്നു എന്നതാണ് വസ്തുത. ആവശ്യത്തിനുള്ള പോലീസുകാരെ നിയോഗിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു പരിചയമുള്ള പൊലീസുകാരെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കി. പൊലീസ് ഭക്തരോട് മോശമായും ക്രൂരമായും പെരുമാറി എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ അയ്യപ്പഭക്തന്മാര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പന്തളത്തും ചെങ്ങന്നൂരും വടശ്ശേരിക്കരയിലും ളാഹയിലും എരുമേലിയിലും മണിക്കൂറുകളോളം റോഡില്‍ തടഞ്ഞ് ഭക്തജനങ്ങളെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുന്ന പോലീസ് രാജിന് അടിയന്തരമായി അറുതി വരുത്തണം.

ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിരുന്നില്ല. പമ്പ മുതല്‍ സന്നിധാനം വരെ മതിയായ ശൗചാലയങ്ങള്‍ ഉണ്ടായിരുന്നില്ല. മതിയായ ആംബുലന്‍സ് സര്‍വീസും ഒരുക്കിയിരുന്നില്ല. ആവശ്യത്തിന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പോലും ഇല്ലായിരുന്നു. കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഭക്തരെയും ബസില്‍ കുത്തി നിറച്ച് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കൊണ്ടു പോകുന്ന അവസ്ഥയാണ് ഉണ്ടായത്.

ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന്റെയും ദേവസ്വം മന്ത്രിയുടെയും പ്രവര്‍ത്തനങ്ങള്‍ പരിതാപകരമായിരുന്നു. അവധി ദിവസങ്ങളില്‍ സ്ത്രീകളും കുഞ്ഞുങ്ങളും ശബരിമലയില്‍ പോകരുതെന്ന വിചിത്രമായ പ്രസ്താവനയാണ് ദേവസ്വം പ്രസിഡന്റ് നടത്തിയത്. ശബരിമലയില്‍ പരാജയം ഭക്തരുടെ തലയില്‍ കെട്ടിവെക്കാനുള്ള വിചിത്രമായ നടപടിയാണ് ദേവസ്വം മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് സര്‍ക്കാരിന് ഉണ്ടായ വീഴ്ചകള്‍ പരിഹരിച്ചുകൊണ്ട് വരുന്ന മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമലയില്‍ ഈ വര്‍ഷം ഭക്തജനതിരക്ക് മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ വര്‍ദ്ധിക്കുമെന്ന് കണ്ട് എല്ലാ അയ്യപ്പഭക്തന്മാര്‍ക്കും സുഗമായ ദര്‍ശനം നടത്തുവാനും അഭിഷേകം നടത്തുവാനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തുവാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം.

Tags: vd satheeshanSabarimslaPinarayi Vijayan
Share21
Tweet
Send
Share

Latest stories from this section

ഇറാനിൽ ഭൂചലനം..: ആണവപരീക്ഷണം നടത്തിയോ എന്ന് സംശയം!!

നഗരങ്ങൾ കുലുങ്ങി, കെട്ടിടങ്ങൾ തകർന്നു, വിമാന സർവീസുകൾ മുടങ്ങി; പനാമയിൽ തുടരെ രണ്ട് വൻ ഭൂചലനങ്ങൾ, നടുങ്ങി ലോകം!

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശരിയെങ്കിൽ വി.ഡി. സതീശൻ രാജിവെച്ച് പുറത്തുപോകണം: ബിജെപി!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ഡബിൾ പ്രഹരത്തിൽ സി.പി.എം; പിണറായിക്കും റിയാസിനും വീണയ്ക്കും ഇനി ഇരുട്ടടി, ഒരുമിച്ച് ഇ.ഡിയും വിജിലൻസും!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

Latest News

ഞങ്ങൾ എവിടെയെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇത് തെളിയിക്കും: ഡൽഹിയിൽ അതീവസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ!

ഞങ്ങൾ എവിടെയെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇത് തെളിയിക്കും: ഡൽഹിയിൽ അതീവസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ!

9/11 മോഡൽ ആക്രമണം; ഇസ്രായേലിലെ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ നീക്കം, ഫ്ലൈ ദുബായ് പൈലറ്റ് പദ്ധതിയിട്ടത് വൻ ദുരന്തം!

9/11 മോഡൽ ആക്രമണം; ഇസ്രായേലിലെ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ നീക്കം, ഫ്ലൈ ദുബായ് പൈലറ്റ് പദ്ധതിയിട്ടത് വൻ ദുരന്തം!

ഇറാനിൽ ഭൂചലനം..: ആണവപരീക്ഷണം നടത്തിയോ എന്ന് സംശയം!!

നഗരങ്ങൾ കുലുങ്ങി, കെട്ടിടങ്ങൾ തകർന്നു, വിമാന സർവീസുകൾ മുടങ്ങി; പനാമയിൽ തുടരെ രണ്ട് വൻ ഭൂചലനങ്ങൾ, നടുങ്ങി ലോകം!

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശരിയെങ്കിൽ വി.ഡി. സതീശൻ രാജിവെച്ച് പുറത്തുപോകണം: ബിജെപി!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ഡബിൾ പ്രഹരത്തിൽ സി.പി.എം; പിണറായിക്കും റിയാസിനും വീണയ്ക്കും ഇനി ഇരുട്ടടി, ഒരുമിച്ച് ഇ.ഡിയും വിജിലൻസും!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies