രാജ്യത്തിന്റെ മതേതരത്വത്തെ കളങ്കപ്പെടുത്താന്‍ എന്‍.ഡി.ടി.വി ശ്രമിക്കുന്നെന്ന് ആരോപണം. ഐ.എം.എഫ് എം.ഡി ക്രിസ്റ്റീന്‍ ലഗാര്ഡെയുമായുള്ള അഭിമുഖ പരിപാടിയ്ക്കിടെ ചാനലിലെ ട്രെയിനിയെ വിദ്യാര്‍ത്ഥിയായി ചിത്രീകരിച്ച് ഇന്ത്യന്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്ന തരത്തിലുള്ള ചോദ്യം ചോദിപ്പിച്ചെന്നാണ് ആരോപണം.
ചോദ്യം ചോദിക്കുന്ന യുവതി എന്‍.ഡി.വിയിലെ ട്രെയിനിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അങ്ങനെയാണെങ്കില്‍ അത് ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താന്‍ ബോധപൂര്‍വ്വം നടത്തിയ ശ്രമമാണെന്ന് കാണിച്ച് വാര്‍ത്താവിതരണ മന്ത്രാലയത്തിന് പരാതി നല്‍കാനുള്ള ശ്രമത്തിലാണ് ചെയ്ഞ്ച് ഡോട്ട് ഓര്‍ഗ്.
എന്‍.ഡി.ടി.വിയുടെ ലൈസന്‍സ് പിന്‍വലിക്കാനും പിഴ ഈടാക്കാനുമാണ് ചെയ്ഞ്ച് ഡോട്ട് ഓര്‍ഗിന്റെ നിര്‍ദേശം. ഈ പരാതി വാര്‍ത്താവിതരണ മന്ത്രാലയത്തിന് സമര്‍പ്പിക്കുന്നതിന് വേണ്ടി ഇന്റര്‍നെറ്റിലൂടെ സര്‍വെ നടത്തുകയാണ്.
Discussion about this post