ന്യൂഡൽഹി: തിരുവനന്തപുരത്ത് നിന്നെത്തിയ വിനോദസസഞ്ചാരിയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് പരിഭ്രാന്തി പരത്തി. ആഗ്ര റെയിൽവേസ്റ്റേഷനിലാണ് സംഭവം. റാപ്പിഡ് ആന്റിജൻ ടെസ്റ്റിനായി ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ശേഖരിച്ച സാമ്പിൾ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. രോഗിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോ തുടർന്ന് അൽപ്പസമയത്തേക്ക് പരിഭ്രാന്തി ഉയർന്നെങ്കിലും മലയാളി സഞ്ചാരി രാജസ്ഥാനിലെത്തിയപ്പോൾ ആശയവിനിമയബന്ധം പുനഃസ്ഥാപിക്കാനായി.
ഇതോതുടർന്ന് ധോൽപൂരിലെ ചീഫ് മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് ചെയ്യാൻ വിനോദസഞ്ചാരിയോട് നിർദ്ദേശിച്ചു, സ്ഥിതിഗതികൾ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. പുതിയ വേരിയെന്റായ ജഎൻ 1 നെ കുറിച്ചുള്ള ആശങ്കയാണ് രോഗിയെ കാണാതായതോടെ ഉയർന്നത്.
അതേസമയം മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ജെഎൻ.1 കോവിഡ്-19 വേരിയന്റ് കൂടുതൽ പകരുന്നതും പകർച്ചവ്യാധിയുമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മുൻ ഡെപ്യൂട്ടി ജനറൽ ഡോ. സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ മൂന്നാമത്തെ കോവിഡ് തരംഗത്തിലേക്ക് നയിച്ച ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎൻ.1. രോഗം വന്നതിലൂടെയും വാക്സിനേഷനിലൂടെയും ലഭിച്ച പ്രതിരോധശേഷി ഇപ്പോഴുണ്ട്. അതുകൊണ്ടാണ് കോവിഡ് അണുബാധ പിടിപെടുന്നവരിൽ രോഗം മൂർച്ഛിക്കാത്തതിനു കാരണം.








