Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

ലോകത്ത് ഇങ്ങനെയൊരു യുദ്ധം നടന്നിട്ടില്ല – സാരഗച്ഛിയിലെ സിഖ് വീരന്മാരുടെ പോരാട്ടം

by Brave India Desk
Mar 16, 2020, 10:04 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

1897 സെപ്റ്റംബര്‍ 12 .നാണ് സാരഗച്ഛിയിലെ സൈനിക പോസ്റ്റിനു നേര്‍ക്ക് പതിനായിരത്തോളം വരുന്ന പഷ്തൂണ്‍ പട ആക്രമിക്കാനെത്തിയത്. സൈനിക പോസ്റ്റിനെ പ്രതിരോധിക്കാന്‍ ആകെയുള്ളത് 21 സിഖ് സൈനികര്‍ . വടക്ക് പടിഞ്ഞാറന്‍ ഫ്രോണ്ടിയര്‍ പ്രദേശത്തെ ഗുള്ളിസ്ഥാന്‍ , ലോച്ചാര്‍ട്ട് എന്നീ രണ്ട് കോട്ടകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പോസ്റ്റായിരുന്നു സാരഗച്ഛി.

ആര്‍ത്തുവരുന്ന അഫ്ഗാന്‍ പടയെ പ്രതിരോധിക്കാന്‍ 21 സിഖുകാര്‍ക്ക് കഴിയില്ലെന്ന് ഉറപ്പായിരുന്നു. രാവിലെ 9 മണിക്ക് തന്നെ ലോക്ക്ഹാര്‍ട്ട് കോട്ടയിലേക്ക് സര്‍ദാര്‍ ഗുരുമുഖ് സിംഗ് അഫ്ഗാന്‍ ആക്രമണത്തിന്റെ ആദ്യ സിഗ്‌നല്‍ നല്‍കി. എന്നാല്‍ ഇത്ര ചെറിയ സമയം കൊണ്ട് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ കഴിയില്ലെന്നായിരുന്നു കേണല്‍ ഹോഗ്ടണിന്റെ മറുപടി.

Stories you may like

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

സാര്‍ഗച്ഛിയിലെ സൈനിക പോസ്റ്റിന് ദീര്‍ഘനേരം ആക്രമണത്തെ തടുത്തു നിര്‍ത്താന്‍ കഴിയുകയില്ലെന്ന് ഹോഗ്ടണിന് ഉറപ്പായിരുന്നു. പോസ്റ്റ് ഉപേക്ഷിച്ച് രക്ഷപ്പെടാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ സാരഗച്ഛിയിലെ ധീരന്മാരായ സിഖുകാര്‍ അതിനു തയ്യാറല്ലായിരുന്നു. പോരാടാന്‍ തീരുമാനിച്ച് ഹവില്‍ദാര്‍ ഇഷാര്‍ സിംഗിനൊപ്പം ഉറച്ചു നിന്നു ആ വീരന്മാര്‍ .

ലോകചരിത്രത്തില്‍ തന്നെ ഇത്തരമൊരു യുദ്ധം അപൂര്‍വ്വമാണ്. ഒന്നിന് നാനൂറ് എന്ന കണക്കിലായിരുന്നു സൈനികരുടെ എണ്ണം. അത്ഭുതങ്ങള്‍ക്ക് പോലും രക്ഷപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ. പക്ഷേ കൃപാണധാരികളായ പോരാളികള്‍ പിന്മാറാന്‍ ഒരുക്കമായിരുന്നില്ല.

കീഴടങ്ങാന്‍ പഷ്തൂണ്‍ വംശജര്‍ ആവശ്യപ്പെട്ടപ്പോള്‍ സിഖുകാരുടെ മറുപടി തീതുപ്പുന്ന വെടിയുണ്ടകളായിരുന്നു. യുദ്ധം ആരംഭിച്ചു. ശിപായ് ഭഗവാന്‍ സിംഗ് ആദ്യ ബലിദാനിയായി. ലാല്‍ സിംഗിനും ജീവ സിംഗിനും പരിക്കേറ്റു. സൈനിക പോസ്റ്റിന്റെ ഗേറ്റിലേക്ക് ഇരമ്പിയെത്തിയ അഫ്ഗാന്‍ പട രണ്ടു പ്രാവശ്യം സിഖ് കരുത്തിന്റെ മുന്നില്‍ തോറ്റോടി.

ഒടുവില്‍ മതില്‍ പൊളിച്ച് അഫ്ഗാനികള്‍ കോട്ടയ്ക്കകത്തേക്ക്. അതുവരെ തോക്കുകള്‍ കൊണ്ട് നടന്ന യുദ്ധം വാളുകള്‍ തമ്മിലായി . ഘോരയുദ്ധം അരങ്ങേറി. സിഖുകാര്‍ ഓരോന്നായി പൊരുതി വീണു. ബാക്കി വന്ന ജവാന്മാരെ കെടത്തിന്റെ ഏറ്റവും ഉള്ളിലുള്ള കേന്ദ്രത്തിലേക്ക് പറഞ്ഞ് വിട്ട് ഹവില്‍ദാര്‍ ഇഷാന്‍ സിംഗ് രണ്ട് സൈനികര്‍ക്കൊപ്പം പോരാട്ടം തുടര്‍ന്നു. മൂന്നു പേരും ഒടുവില്‍ വീരമൃത്യു വരിച്ചു.

സിഗ്‌നല്‍മാന്‍ ഗുരുമുഖ് സിംഗ് ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രം അവശേഷിച്ചു. ലോക്ക് ഹാര്‍ട്ട് കോട്ടയിലെ സൈനിക കേന്ദ്രത്തിലേക്ക് വിവരങ്ങള്‍ അയച്ചു കൊണ്ടിരുന്ന ഗുരുമുഖ് സിംഗ് അവസാന മെസ്സേജ് അയച്ചു. യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം. അനുകൂലമായി മറുപടി വന്നു. യുദ്ധത്തിന് അനുവാദം കിട്ടിയ ഗുരുമുഖ് സിംഗ് ജവാന്മാര്‍ക്കൊപ്പം പോരാട്ടത്തിനിറങ്ങി. ഒറ്റയ്ക്ക് ഇരുപതോളം ശത്രുക്കളെ വധിച്ചു ഘോരയുദ്ധത്തില്‍ എല്ലാവരും വീരമൃത്യു വരിച്ചു.

അറുനൂറോളം പഷ്തൂണുകളെ വധിക്കാന്‍ 21 സിഖ് സൈനികരുടെ പോരാട്ട വീര്യത്തിനു കഴിഞ്ഞു. മണിക്കൂറുകളോളം ശത്രു സൈന്യത്തെ തടഞ്ഞു നിര്‍ത്തി. കൂടുതല്‍ സൈന്യമെത്തി ശത്രുവിനെ തുരത്തുന്നതു വരെ പിടിച്ചു നില്‍ക്കാനും അവര്‍ക്കു കഴിഞ്ഞു. ഈ പോരാട്ടവീര്യമാണ് രണ്ടു കോട്ടകളും രക്ഷിച്ചത്. ഒരു യൂണിറ്റിലെ എല്ലാ സൈനികര്‍ക്കും സൈനിക മെഡല്‍ ലഭിച്ചത് സാരഗച്ഛി യുദ്ധത്തിലെ മറ്റൊരു അപൂര്‍വതയാണ്.

Tags: Sainikam
Share1TweetSendShare

Latest stories from this section

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News

അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, ധോണിയും സച്ചിനും ഒപ്പമുള്ള ഡ്രെസ്സിങ് റൂമിൽ ഞാൻ തരിച്ചുനിന്നു; ടീം സെലക്ഷന്റെ അണിയറക്കഥകളുമായി ജഡേജ

അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, ധോണിയും സച്ചിനും ഒപ്പമുള്ള ഡ്രെസ്സിങ് റൂമിൽ ഞാൻ തരിച്ചുനിന്നു; ടീം സെലക്ഷന്റെ അണിയറക്കഥകളുമായി ജഡേജ

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമല്ല, അതിർത്തികൾ ഇന്ത്യയ്ക്കായി തുറക്കും; ഇസ്ലാമാബാദിനെ വിറപ്പിച്ച് റാവലക്കോട്ടിൽ ജനകീയ വിപ്ലവം

പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമല്ല, അതിർത്തികൾ ഇന്ത്യയ്ക്കായി തുറക്കും; ഇസ്ലാമാബാദിനെ വിറപ്പിച്ച് റാവലക്കോട്ടിൽ ജനകീയ വിപ്ലവം

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

യുപിയിലെ വിവാദ മതപരിവർത്തനം; മുഹമ്മദ് അലിയായി മാറിയ ആയുഷ് മാലിക് വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങി, കേസിൽ നാടകീയ നീക്കങ്ങൾ

യുപിയിലെ വിവാദ മതപരിവർത്തനം; മുഹമ്മദ് അലിയായി മാറിയ ആയുഷ് മാലിക് വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങി, കേസിൽ നാടകീയ നീക്കങ്ങൾ

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

‘വണ്ടിയിൽ എണ്ണയടിക്കാൻ പണമില്ല, കടം വേണമെന്ന് പോലീസ്’!; കടം തരാൻ തയ്യാറുള്ള പമ്പുടമകളുടെ പട്ടിക തേടി കത്ത്

പെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ ; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies