ബംഗളൂരു: കൈയിൽ നിന്ന് അബദ്ധത്തിൽ താഴെ വീണ മൊബൈൽഫോൺ എടുക്കാനായി മെട്രോ ട്രാക്കിലേക്ക് ചാടി യുവതിയുടെ സാഹസം. ബംഗളൂരുവിലെ ഇന്ദിരാനഗർ മെട്രോ സ്റ്റേഷനിൽ ഇന്നല വൈകീട്ടാണ് സംഭവം.
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ മെട്രോ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെയാണ് യുവതിയുടെ കൈയിൽ നിന്ന് ഫോൺ താഴെ വീണത്. ട്രെയിൻ വരുന്നതിന് മുൻപായി ഫോൺ തിരികെ എടുക്കുന്നതിനായി യുവതി ഒന്നും ചിന്തിക്കാതെ എടുത്തുചാടി. ഫോൺ തിരികെ ലഭിച്ചെങ്കിലും ട്രാക്കിലേക്ക് ചാടിയ യുവതിയ്ക്ക് തിരികെ കയറാൻ സാധിച്ചില്ല. ഇതോടെ അപകടം മനസിലാക്കിയ മറ്റുയാത്രക്കാർ രക്ഷിക്കുകയായിരുന്നു.
യുവതി ട്രാക്കിലേക്ക് ചാടിയതിന് പിന്നാല അധികൃതർ വൈദ്യുതബന്ധം വിശ്ചേദിച്ചു. ഇതാണ് ദുരന്തം സംഭവിക്കാതെ രക്ഷയായത്. യുവതി ട്രാക്കിലേക്ക് ചാടിയതിനെ തുടർന്ന് തിരക്കേറിയ സമയക്ക് 15 മിനിറ്റോളം നേരം ഗതാഗതം തടസ്സപ്പെട്ടു.
Discussion about this post